SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kovalam Spa Sexual Abuse Case: കോവളം സ്പാ പീഡന കേസ്: ഇടനിലക്കാരിയായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

Thiruvananthapuram

Spa Sexual Abuse Case Updates: കോവളം സ്പാ പീഡനക്കേസിലെ ഇടനിലക്കാരി എന്ന് സംശയിക്കുന്ന യുവതി അറസ്റ്റിൽ.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 29, 2026, 08:33 AM | Updated: Oct 29, 2026, 08:33 AM

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ. അറസ്റ്റിലായത് നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മായ ആണ്.

കേസിൽ നേരത്തെ അറസ്റ്റിലായ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ അടുത്ത സുഹ്‌റാത്താണ് അറസ്റ്റിലായ യുവതി. ഇവർ ഒരു വർഷമായി നല്ല സുഹൃത്തുക്കളാണ് എന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ അനുരൂപിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റു ചെയ്തത്. കേസിൽ നിലവിൽ അറസ്റ്റിലായവരുടെ എണ്ണം ആറായിട്ടുണ്ട്.

സ്പാ നടത്തിപ്പുകാരിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മായയുടെ അക്കൗണ്ടിലേക്കും എത്തിയിട്ടുണ്ട്. ഇതിനിടയിൽ പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ സ്പായിലെത്തിച്ച ഇയളയമ്മ അവരുടെ ഒപ്പം താമസിച്ചിരുന്ന യുവാവ് എന്നിവരെ ആന്ധ്രയിൽ നിന്നും അറസ്റ്റു ചെയ്തു. ഇവരെ കൂടാതെ സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരും അറസ്റ്റിലായി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത് പെൺകുട്ടിയെ കാണാനില്ലെന്ന ഇളയമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. തുടർന്ന് പരാതിക്കാരിയുടെ ഫോണിൽ കണ്ടെത്തിയ ആധാർ കാർഡുകളിൽ ഒന്നിൽ പെൺകുട്ടിയുടെ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പോലീസിന് സംശയം ഉണ്ടായത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി സ്പായിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയായതായി അറിയുന്നത്. ഈ പെൺകുട്ടിയെ സ്പായിൽ എത്തിച്ചതിൽ മായയ്ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെല്ലാം റിമാൻഡിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author