Pocso Case: ഇൻസ്റ്റഗ്രാം വഴി പ്രണയം, ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഒരേ ക്ലാസിലെ 2 പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടാണ് പ്രതി പെൺകുട്ടികളുമായി അടുപ്പത്തിലാകുന്നത്. എന്നാൽ ഇയാൾ ഒരേ സമയം ഇരുവരുമായി അടുപ്പം പുലർത്തിയിരുന്നത് പെൺകുട്ടികൾ അഞ്ഞിരുന്നില്ല.
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് സഹപാഠികളായ 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് (23) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം പോത്തൻകോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഒരേദിവസമാണ് രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ രണ്ട് വെവ്വേറെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ മറ്റ് രണ്ട് പോക്സോ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെയാണ് അനുരാജ് പെൺകുട്ടികളുമായി അടുപ്പത്തിലാകുന്നത്. പ്രണയം നടിച്ച് ആദ്യം ഒരു പെൺകുട്ടിയുമായും പിന്നീട് ആ കുട്ടിയുടെ സഹപാഠിയുമായും അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. രണ്ടുപേരുമായും ഒരേസമയത്താണ് പ്രതി അടുപ്പം പുലർത്തിയതെന്ന കാര്യം പെൺകുട്ടികൾ അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തിയ പ്രതി, വീട്ടിൽ ആളില്ലാത്ത സമയം നോക്കി ആദ്യത്തെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി, ആ കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി രണ്ടാമത്തെ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പീഡനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാൾ, ഇവരുടെ ക്ലാസിൽ പഠിക്കുന്ന മൂന്നാമതൊരു പെൺകുട്ടിയെക്കൂടി വലയിലാക്കാൻ ശ്രമിച്ചതോടെയാണ് വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. തുടർന്ന് കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.