SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

K Muraleedharan: ചിക്കന്‍ഗുനിയ പ്രതിരോധം കര്‍ശനം; വീടുകൾ തോറും നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും

Thiruvananthapuram

ചിക്കുൻഗുനിയ പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തും

Written By Mekha P Panicker Updated by Karthika V
Published: Oct 11, 2026, 05:51 PM | Updated: Oct 11, 2026, 05:51 PM

തിരുവനന്തപുരം: തലസ്ഥാനത്ത് പടരുന്ന ചിക്കുൻഗുനിയ അടക്കമുള്ള കൊതുകുജന്യ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. രോഗം റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിൽ മാത്രം പരിശോധിക്കുന്ന രീതി മാറ്റണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. ജില്ലയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാ പ്രവർത്തകരും വീടുകൾ തോറും നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും നടത്തുന്ന പഴയ രീതി പുനഃസ്ഥാപിക്കാൻ പോകുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. വട്ടിയൂർക്കാവ് ജിവിഎച്ച്എസ്എസിൽ വെച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ പരിപാടിയുമായ 'ആരോഗ്യകവചം 2026'-ലാണ് മന്ത്രിയുടെ പ്രതികരണം.

വീടുകൾ തോറും നേരിട്ടെത്തി നടത്തുന്ന പരിശോധനകളിലും സമാനമായി ക്യാമ്പുകളിലൂടെയും രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർപരിശോധനകളും വിദഗ്ധ ചികിത്സയും സൗജന്യമായി ലഭ്യമാക്കും. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് ജനങ്ങളുടെ സഹകരണവും ശുചിത്വ ബോധവും പ്രധാനമാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ആയുർവേദ ചികിത്സാരീതികൾക്കുള്ള പങ്ക് പ്രയോജനപ്പെടുത്തിയാണ് 'ആരോഗ്യകവചം 2026' പരിപാടി സംഘടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

വട്ടിയൂർക്കാവ് കൗൺസിലർ അഡ്വ. നന്ദഭാർഗ്ഗവ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സീബ എസ്. ബാലകൃഷ്ണൻ, ഡിപിഎം ഡോ. ഇന്ദു ജി. കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. നിഷ, ആനന്ദ് കെ.ജി തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലർമാരായ ആരോമൽ കെ. ജി, ദിനേഷ് കുമാർ, അനിത തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author