SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala Weather Updates: സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോടു കൂടിയ മഴ; പലയിടങ്ങളിലും യെല്ലോ അലർട്ട്

Thiruvananthapuram

Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ വ്യാഴാഴ്ചവരെ മഴ കടുക്കും.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 23, 2026, 09:46 AM | Updated: Nov 23, 2026, 09:46 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ഒരിടവേളയ്ക്ക് ശേഷം നാളെ മുതൽ വ്യാഴാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശങ്ങൾ അറിയാം…

കാർമേഘം കണ്ടാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. കുട്ടികൾ തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കുകയോ കളിക്കുകയോ ചെയ്യരുത്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമ്പോൾ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക. ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ലാൻഡ്‌ലൈൻ ടെലഫോൺ ഉപയോഗം ഒഴിവാക്കാനും മറക്കരുത്.

ഇടിമിന്നൽ ഉള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, പുറത്താണെങ്കിൽ വാഹനത്തിനുള്ളിൽ തുടരുക, ഈ സമയം തുറസായ സ്ഥലത്ത് വളർത്തുമൃഗങ്ങളെ കെട്ടരുത്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡിനുള്ളിൽ പ്രഥമ ശുശ്രൂഷ നൽകി ഉടൻ വൈദ്യസഹായം എത്തിക്കുക. ഇടിമിന്നൽ മുന്നറിയിപ്പുകൾക്കായി ദാമിനി ആപ്പ് ഉപയോഗിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author