SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kovalam Spa Sex Racket Case: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; കടുത്ത നടപടിയുണ്ടാകുമെന്ന് DGP

Thiruvananthapuram

Kovalam Spa Assault Case: സ്പാകളുടെ മറവിൽ നടത്തുന്ന മനുഷ്യക്കടത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 21, 2026, 02:24 PM | Updated: Oct 21, 2026, 02:24 PM

തിരുവനന്തപുരം: കോവളത്ത് സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡിജിപി. സംസ്ഥാനത്തെ സ്പാകൾ കേന്ദ്രീകരിച്ചു കർശന പരിശോധനകൾ നടത്തുമെന്ന് പറഞ്ഞ ഡിജിപി സംഭവത്തിൽ ഉൾപ്പെട്ട മനുഷ്യക്കടത്തിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു.

പോലീസിന്റെ അന്വേഷണത്തിൽ കോവളം സ്പാ കേന്ദ്രീകരിച്ചു നടന്ന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപാണ് എന്നാണ്. ഇയാളുടെ 4 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവികമായ പണമിടപാടുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അനൂപ് തിരുവനന്തപുരം ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറായി ജോലിയിൽ പ്രവേശിച്ച ശേഷമായിരുന്നു സ്പാ ബിസിനസുകളിലേക്ക് കടന്നത്. ഇയാളുടെ ബിനാമി സ്ഥാപനമാണ് കോവളത്തെ ഈ സ്ഥാപനം എന്നാണ് റിപ്പോർട്ട്. വേറെയും രണ്ടു സ്പാകൾ ഇയാൾക്കുണ്ട് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ കണ്ടെത്തൽ അനുസരിച്ചു ആന്ധ്ര സ്വദേശിനിയായ 16 കാരിയെ കോവളത്ത് എത്തിച്ചതും ഇയാളുമായി സംസാരിച്ച ശേഷമാണ് എന്നാണ്.

കേസിൽ അറസ്റ്റിലായതിനെ തുടർന്ന് തിരുവനന്തപുരം മേയർ അനൂപിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ സർവീസിൽ നിന്നും സ്ഥിരമായി പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author