SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Madavoorpara Cave Temple: തിരുവനന്തപുരത്തെ ഒരു ഹിഡൻ വൈബ് സ്പോട്ട്..! ചരിത്രം ഉറങ്ങും മടവൂർപ്പാറയിലേക്ക് ഒരു ട്രിപ്പ് ആയാലോ?

തിരുവനന്തപുരം പോത്തൻകോടിനും ചെമ്പഴന്തിക്കും ഇടയിൽ ചെങ്കോട്ടുകോണത്താണ് മടവൂർപ്പാറയിൽ സ്ഥിതി ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിലെ പല്ലവ കാലഘട്ടത്തിലെ ഈ പ്രാചീന ശിവ ഗുഹാക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണുള്ളത്.

Edited by Karthika V Updated by Karthika V
Published: Aug 09, 2026, 06:37 PM | Updated: Aug 09, 2026, 06:37 PM

തിരുവനന്തപുരം ജില്ലയിൽ 1000 വർഷങ്ങളിലേറെ പഴക്കമുള്ള പല്ലവ കാലഘട്ടത്തെ ശേഷിപ്പുകൾ ഉണ്ടെന്നുള്ളത് നിങ്ങൾക്കറിയുമോ? അങ്ങനൊരു സ്ഥലം കാണണെ? എങ്കിൽ പോത്തൻകോടിനും ചെമ്പഴന്തിക്കും ഇടയിൽ ചെങ്കോട്ടുകോണത്തേക്ക് പോയാൽ മതി. ചെങ്കോട്ടുകോണത്ത് മടവൂര്‍ പാറയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പല്ലവ കാലഘട്ടത്തിലെ ഗുഹാക്ഷേത്രവും ശേഷിപ്പുകളും ഉള്ളത്. സമുദ്രനിരപ്പിന് മുകളില്‍ ഏകദേശം മൂന്നൂറ് അടി ഉയരത്തിലാണ് മടവൂര്‍പ്പാറ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത് ഒന്‍പതാം നൂറ്റാണ്ടില്‍ പല്ലവ കാലഘട്ടത്തില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്രമാണിത്.

കേരള സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവ്വ പ്രാചീന ഗുഹാക്ഷേത്രവും ചരിത്രസ്മാരകവുമാണ് മടവൂർപ്പാറയിലേത്. കേരളത്തിലെ ഭൂരിഭാഗം ഗുഹാക്ഷേത്രങ്ങളും ജൈന അല്ലെങ്കിൽ വൈഷ്ണവ വിഭാഗങ്ങളിൽപ്പെട്ടവയാണ്. എന്നാൽ മടവൂർപ്പാറയിലേത് ഒരു അപൂർവ്വ ശിവക്ഷേത്രമാണ്. പുറത്തുനിന്ന് ഒരു കല്ലുപോലും കൊണ്ടുവരാതെയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് പ്രത്യേകത. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ അധീനതയിലാണ് നിലവിൽ ക്ഷേത്രമുള്ളത്.

ശ്രീകോവിൽ, പീഠം, ശിവലിംഗം, ഗണപതി-സുബ്രഹ്മണ്യ വിഗ്രഹങ്ങൾ, തൂണുകൾ എന്നിവയെല്ലാം പാറ തുരന്നാണ് നിർമ്മിച്ചിട്ടുള്ളത്. കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഈ നിർമ്മാണ രീതിയാണിത്. ഒറീസ്സയിലെ ഖണ്ഡഗിരി-ഉദയഗിരി ഗുഹകളിലെ ജൈന സംസ്കാരത്തോട് ഏറെ സമാനതകളുണ്ട് ഈ നിർമ്മിതിക്ക്. ക്ഷേത്രത്തിലേക്ക് കയറുന്നതിനായി പാറയിൽ തന്നെ കൊത്തിയെടുത്ത 33 പടികളുണ്ട്. ഈ പടികൾ അവസാനിക്കുന്നിടത്ത്, ക്ഷേത്ര ദർശനം സാധ്യമാകുന്ന രീതിയിൽ പാറ ചെത്തിയൊരുക്കി വിശാലമായ മുറ്റവും തയ്യാറാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author