SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Chala Gold Robbery: തിരുവനന്തപുരം ചാലയിൽ വൻകവർച്ച; കവർന്നത് 2 കിലോ സ്വർണ്ണം

Thiruvananthapuram

Gold Theft In Chala: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 13, 2026, 09:06 AM | Updated: Nov 13, 2026, 09:06 AM

തിരുവനന്തപുരം: ചാലയിൽ വൻ സ്വർണ്ണ കവർച്ച. വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്നും രണ്ടംഗ സംഘമാണ് സ്വർണ്ണം കവർന്നത്. സംഭവം നടന്നത് കട അടച്ചു വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു.

ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമായിരുന്നു ജ്വല്ലറി ഉടമയിൽ നിന്നും സ്വർണ്ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്. കവർച്ച നടന്നത് ചാല മരക്കട റോഡിൽ വെച്ചായിരുന്നു. കവർച്ച നടത്തിയതിന് ശേഷം സംഘം പോകന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം നടന്നത്‍. വൈഷ്ണവി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാറിന്റെ കയ്യിൽ നിന്നുമാണ് സ്വർണ്ണം കവർന്നത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവേയായിരുന്നു കവർച്ച നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author