SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

കല്ലമ്പലത്ത് നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം

Thiruvananthapuram

Kallambalam Car Death Case: രണ്ടു ദിവസമായി ആഷിഖിനെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 07, 2026, 11:53 AM | Updated: Oct 07, 2026, 11:53 AM

തിരുവന്തപുരം: കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം കിളിമാനൂർ സ്വദേശി അൻസാർ-സീന ദമ്പതികളുടെ മകൻ അഷിഖിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി ആഷിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു മരിച്ച ആഷിഖ്. കല്ലമ്പലം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദഹം കണ്ടെത്തിയത്.

കാറിനുള്ളിൽ ചാർക്കോൾ പോലുള്ള എന്തോ വസ്തു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author