Missing Case: കാട്ടാക്കടയിൽ കാണാതായ കുടുംബം എറണാകുളത്ത്; വാർത്ത കണ്ട് ബന്ധുക്കളെ വിളിച്ച് യുവതി
മാധ്യമവാർത്തകൾ കണ്ട് യുവതി ബന്ധുക്കളെ വിളിച്ച് എറണാകുളത്ത് ഉണ്ടെന്ന് വിളിച്ചറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് മൂന്ന് വയസ്സുള്ള മകളുമായി കാണാതായ ദമ്പതികളെ കണ്ടെത്തി. പൂവച്ചൽ വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുള്ള മകൾ ധ്വനി എന്നിവരെയാണ് കാണാതായത്. ഇവർ നിലവിൽ എറണാകുളത്തുണ്ടെന്ന് ആതിര അമ്മയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ മാസം ആറാം തീയതി മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആതിരയുടെ അമ്മ കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെയാണ് ആതിര കുടുംബവുമായി ബന്ധപ്പെട്ടത്.
മതിയായ രേഖകളില്ലാതെ കോവളത്ത് താമസം; റഷ്യൻ വനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: കോവളത്ത് മതിയായ യാത്രാരേഖകളില്ലാതെ ഹോംസ്റ്റേയിൽ കഴിഞ്ഞിരുന്ന റഷ്യൻ പൌരത്വമുള്ള വനിതയെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. 44 വയസുള്ള അന്നാ അൽക്സീവയെയാണ് കോവളം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മൂന്ന് മാസമായി ഇവർ കോവളത്ത് ഹുസൈൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. പ്രദേശത്ത് താമസത്തിനെത്തുന്ന വിദേശികളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഹോട്ടൽ, ഹോംസ്റ്റേ ഉടമകൾ വീഴ്ച വരുത്തുന്നതായി പരാതിയുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കോവളം പോലീസ് നടത്തിയ മിന്നൽപരിശോധനയിലാണ് യാതൊരു രേഖകളുമില്ലാതെ കഴിഞ്ഞിരുന്ന റഷ്യൻ വനിത പിടിയിലാകുന്നത്. 2019ലും ഇവർ ഈ ഹോംസ്റ്റേയിൽ താമസിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതിന് ശേഷം ഗോവയിലേക്ക് പോയ ഇവർ അവിടെവച്ച് പീറ്റർ എന്ന വ്യക്തിയെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു. പാസ്പോർട്ടോ വിസയോ ഉൾപ്പെടെയുള്ള യാതൊരുവിധ രേഖകളുമില്ലാതെയാണ് ഇവർ മൂന്ന് മാസത്തോളമായി ഇവിടെ കഴിഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.