SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Navratri 2026: നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

Thiruvananthapuram

നവരാത്രി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Written By Roniya Baby Updated by Roniya Baby
Published: Oct 10, 2026, 08:52 PM | Updated: Oct 10, 2026, 08:52 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നവരാത്രി ഘോഷയാത്രയുടെ ഭാഗമായി ഞായറാഴ്ച (11.10.2026) രാവിലെ 10 മണി മുതൽ പോലീസ് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നഗരത്തിലൂടെ കടന്നുപോകുന്ന വിഗ്രഹഘോഷയാത്ര രാവിലെ 11 മണിയോടെ സിറ്റിയുടെ അതിർത്തിയായ പള്ളിച്ചലിലും ഉച്ചയോടെ നേമത്തും എത്തും.

തുടർന്ന് രാത്രി 7 മണിയോടെ ഘോഷയാത്ര ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കും. പള്ളിച്ചൽ മുതൽ ക്ഷേത്രം വരെയുള്ള റോഡുകളിൽ തിരക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രധാനമായും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും ലംഘിക്കുന്നവ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. പള്ളിച്ചൽ മുതൽ കരമന വരെ ഘോഷയാത്ര എത്തുന്ന സമയം ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം ഒരു ട്രാക്കിലൂടെ മാത്രമായിരിക്കും. ഈ ഘട്ടത്തിൽ വാഹനങ്ങൾ വേഗതകുറച്ച് ശ്രദ്ധയോടെ ഓടിക്കേണ്ടതാണ്.

ബാലരാമപുരം, പള്ളിച്ചൽ ഭാഗങ്ങളിൽ നിന്നെത്തുന്ന ആംബുലൻസ്, എയർപോർട്ട് സർവീസ്, അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവ പള്ളിച്ചൽ കിള്ളിപ്പാലം റോഡ് ഒഴിവാക്കി ബൈപ്പാസ് റോഡ് ഉപയോഗിക്കണം. ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾക്ക് ഈ വഴി പൂർണ വിലക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author