SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Sree Padmanabhaswamy Temple: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടിയും ഭാര്യയും

Sree Padmanabha Swamy Temple: ഋഷഭ് ഷെട്ടിയും ഭാര്യയും വൈകുന്നേരം അഞ്ചു മണിയോടെയാണ് പദ്മനാഭ ക്ഷേത്രത്തിൽ എത്തിയത്

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 15, 2026, 07:44 AM | Updated: Sep 15, 2026, 07:44 AM

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇരുവരും ദര്‍ശനത്തിനായി ക്ഷേത്രത്തിൽ എത്തിയത്.

ദീപാരാധന തൊഴുത ഋഷഭ് ഭഗവാന് വിവിധ വഴിപാടുകള്‍ നടത്തുകയും ക്ഷേത്രത്തിന് മുന്‍പില്‍നിന്നുള്ള ചിത്രം പ്രഗതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം ഋഷഭും ഷെയര്‍ ചെയ്തു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇരുവരും സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥിനെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കാന്താരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കാണാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്‌.

നേരത്തെ ഋഷഭ് ഷെട്ടി ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author