SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Theft: തിരുവനന്തപുരത്ത് പോലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; 12 പവൻ സ്വർണവും പണവും കവർന്നു

Thiruvananthapuram

തിരുവനന്തപുരം വെമ്പായത്ത് പോലീസുകാരൻറെ വീട്ടിൽ നിന്ന് 12 പവൻ സ്വർണവും പണവും കവർന്നു.

Edited by Karthika V Updated by Karthika V
Published: Nov 24, 2026, 09:26 PM | Updated: Nov 24, 2026, 09:26 PM

തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം. വട്ടപ്പാറ സ്റ്റേഷനിലെ പോലീസുകാരനായ ജസ്നാദിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും കവർന്നു.

രാവിലെ 8.30-നും വൈകീട്ട് 3.30-നും ഇടയിലായിരുന്നു സംഭവം. പതിവുപോലെ രാവിലെ വീട് പൂട്ടി ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്ക് പോകുകയും മൂന്ന് മക്കൾ സ്കൂളിലേക്ക് പോകുകയും ചെയ്ത സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വൈകീട്ട് 3.30-ഓടെ ജസ്നാദിന്റെ ഭാര്യയും മക്കളും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ ജസ്നാദിനെയും അയൽവാസികളെയും വെഞ്ഞാറമൂട് പോലീസിനെയും വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നതായി വ്യക്തമായത്. വീടിനുള്ളിലെ സാധനങ്ങളെല്ലാം മോഷ്ടാക്കൾ വാരിവലിച്ചിട്ട് അലങ്കോലമാക്കിയ നിലയിലായിരുന്നു.

സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയ പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വെഞ്ഞാറമൂട് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author