VD Satheesan: 'പ്രതികരണം കുരുടൻ ആനയെ തൊട്ടതുപോലെ'; മുഖ്യന്ത്രി വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം
നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ എടുത്ത നിലപാടുകൾക്ക് വിപരീതമായി ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് രാഷട്രീയ നാടകമാണെന്നാണ് വിമർശനം.
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിൽ പുറത്തിറക്കിയ എഡിറ്റോറിയലിലൂടെയാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി വിമർശിക്കുന്നത്.
കാന്തപുരത്തിനെതിരായ പ്രസ്താവന കേവലം യാദൃശ്ചികമല്ലെന്നും ചില പ്രത്യേക വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താനും സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ബോധപൂർവ്വമായ ശ്രമത്തിൻറെ ഭാഗമാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു. നേരത്തെ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എടുത്ത നിലപാടുകൾക്ക് വിപരീതമായി ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ നാടകമാണെന്നാണ് പത്രത്തിലെ വിമർശനം.
സതീശൻറെ രാഷ്ട്രീയ നിലപാടുകൾക്ക് കുരുടൻ ആനയെ കണ്ടതുപോലുള്ള അപക്വതയാണുള്ളതെന്ന് മുഖപത്രത്തിൽ വിമർശിക്കുന്നു. മുനമ്പം വഖഫ് വിഷയത്തിലും കേന്ദ്രത്തിൻറെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അദ്ദേഹത്തിൻറെ രാഷ്ട്രീയ അജണ്ട വെളിവാക്കുന്നു.
വലിയ വായനാശീലത്തെക്കുറിച്ച് സംസാരിക്കാറുള്ള സതീശൻ ഇതുവരെ ഒരു നോവൽ പോലും എഴുതിയിട്ടില്ലെന്നും എന്നാൽ വലിയ അവകാശ വാദങ്ങളൊന്നും ഇല്ലാത്ത രമേശ് ചെന്നിത്തല പോലും സാഹിത്യരചനകൾ നടത്തിയിട്ടുണ്ടെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു. ഇത്തരം ഏകപക്ഷീയവും അപക്വവുമായ നിലപാടുകൾ വിഡി സതീശൻ തിരുത്തണമെന്നാണ് സമസ്ത മുഖപത്രം വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.