SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Income Tax Dep: ധനകാര്യ ഇടപാടുകളിൽ സുതാര്യത വേണം; ബോധവൽക്കരണ പരിപാടിയുമായി ആദായനികുതി വകുപ്പ്

Thiruvananthapuram

സമൃദ്ധിക്കായി സത്യനിഷ്ഠ എന്ന വിഷയത്തെ ആസ്പദമാക്കി ആദായനികുതി വകുപ്പിൻറെ ബോധവത്ക്കരണ പരിപാടി.

Edited by Karthika V Updated by Karthika V
Published: Oct 31, 2026, 11:01 AM | Updated: Oct 31, 2026, 11:01 AM

തിരുവനന്തപുരം: തിരുവനന്തപുരം ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായാണ് "സമൃദ്ധിക്കായി സത്യനിഷ്ഠ" എന്ന വിഷയത്തെ ആസ്പദമാക്കി ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ-സേവന സംഘടനകളുടെ പ്രതിനിധികൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർ പങ്കെടുത്തു. ധനകാര്യ ഇടപാടുകളിലെ സുതാര്യത, ഉത്തരവാദിത്തമുള്ള ഭരണനിർവ്വഹണം, ധാർമ്മിക മൂല്യങ്ങളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചാണ് യോ​ഗത്തിൽ പറഞ്ഞത്.

പരിപാടിയിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (DIGP) തോംസൺ ജോസ് ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ആദായനികുതി വകുപ്പ് എക്‌സംപ്ഷൻസ് റേഞ്ച് ജോയിന്റ് കമ്മീഷണർ കൃഷ്ണപ്രസാദ് ഐ.ആർ.എസ്, എക്‌സംപ്ഷൻ സർക്കിൾ അസിസ്റ്റന്റ് കമ്മീഷണർ ഗണശേഖർ ഐ.ആർ.എസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി. ഇൻകം ടാക്സ് ഓഫീസർമാരായ രശ്മി, അർണോൾഡ് രഞ്ജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ചാരിറ്റബിൾ ട്രസ്റ്റുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അത്യന്താപേക്ഷിതമായ സുതാര്യതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും ചർച്ചയായി. സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും നിയമാനുസൃതമായി നടത്തുക, കൃത്യമായ അക്കൗണ്ട് ബുക്കുകളും രേഖകളും സൂക്ഷിക്കുക, ഉത്തരവാദിത്തമുള്ള ഭരണനിർവ്വഹണം ഉറപ്പാക്കുക, പൊതുജനവിശ്വാസം സംരക്ഷിക്കുക എന്നീ നിർണ്ണായക കാര്യങ്ങളിൽ ‌മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

അഴിമതിയില്ലാത്ത ഒരു നല്ല നാളെയുടെ നിർമ്മിതിക്കായി സർക്കാർ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഔദ്യോഗിക-സാമൂഹിക പ്രവർത്തനങ്ങളിൽ സത്യസന്ധതയും സുതാര്യതയും ഉത്തരവാദിത്തവും പൂർണ്ണമായും നിലനിർത്തിയാൽ മാത്രമേ സുസ്ഥിരമായ സാമൂഹിക-സാമ്പത്തിക വളർച്ച കൈവരിക്കാനാകൂ. സ്വന്തം പ്രവർത്തികളിലൂടെ സത്യസന്ധത തെളിയിക്കാനും സുതാര്യമായ ഭരണക്രമത്തിലൂടെ ജനങ്ങളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാനും ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുക്കാനും പരിപാടി ആഹ്വാനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം

TAGS:

About the Author