Thiruvananthapuram: പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; തിരുവനന്തപുരത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരത്ത് രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. നടപടി മാതാപിതാക്കളുടെ പരാതിയിൽ.
തിരുവനന്തപുരം: പത്ത് വയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം ഷനീജ മൻസിലിൽ എൻ. ഇസ്മായിൽ (58) ആണ് പിടിയിലായത്. തിരുവനന്തപുരം വേളി മാധവപുരത്തെ മദ്രസയിലാണ് ആൺകുട്ടികൾക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്.
ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. മതപഠനത്തിന് എത്തിയ കുട്ടികളെ അധ്യാപകൻ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയെന്നാണ് ആരോപണം. വീട്ടിലെത്തിയ കുട്ടികൾ സംഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെ വിവരം പുറത്തറിയുന്നത്.
സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എൻ. ഇസ്മായിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പോലീസ് അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.