SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Spa Rape Case: തിരുവനന്തപുരത്തെ സ്പായിലെ പീഡനം; അന്വേഷണം കൂടുതൽ പേരിലേക്ക്, ഹെൽത്ത് ഇൻസ്പെക്ടറുടെ സുഹൃത്തായ ഉദ്യോ​ഗസ്ഥയ്ക്കും പങ്കെന്ന് സൂചന

Thiruvananthapuram

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വിക്ടിം സപ്പോർട്ട് ഓഫീസർ എന്ന പേരിൽ എസ്ഐടിയിൽ ഉൾപ്പെടുത്തും.

Written By Roniya Baby Updated by Roniya Baby
Published: Oct 25, 2026, 10:25 AM | Updated: Oct 25, 2026, 10:25 AM

തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ യുവതിയെ സ്പായിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു. സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് റിമാൻഡിലാണ്.

ഇയാളുടെ സുഹൃത്താണെന്ന് പറയപ്പെടുന്ന ഉദ്യോഗസ്ഥയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തും. നേരത്തെ രഹസ്യാന്വേഷണ വിഭാഗം ഇവരെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് വിവരം. അതിജീവിതയ്ക്ക് കൌൺസിലിങ് ലഭ്യമാക്കാൻ അപേക്ഷ നൽകിയതായി അന്വേഷണ സംഘം വ്യക്തമാക്കി.

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വിക്ടിം സപ്പോർട്ട് ഓഫീസറെന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. പോലീസ് റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ നാളെ അപേക്ഷ നൽകും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും അന്വേഷണത്തിൻറെ രണ്ടാംഘട്ടം.

സ്പാ ഉടമകളായ സജിത്ത് കുമാർ (47), നിഷാന്ത് (46), അതിജീവിതയുടെ അമ്മയുടെ സഹോദരി, ഇവരുടെ ഭർത്താവ്, ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് (47) എന്നിവരാണ് നിലവിൽ റിമാൻഡിലുള്ളത്. അന്വേഷണത്തിൻറെ ഏകോപനം, രഹസ്യ സ്വഭാവം എന്നിവ മുൻനിർത്തി പ്രത്യേക അന്വേഷണ സംഘത്തിൻറെ ഓഫീസ് പ്രവർത്തനം കോവളം സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author