SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

TVM Spa Raid: വർക്കലയിൽ സ്പാകളിൽ വ്യാപക പരിശോധന: 5 സ്ഥാപനങ്ങൾ പൂട്ടിച്ചു, 5 പേർ അറസ്റ്റിൽ

Thiruvananthapuram

വർക്കലയിൽ സ്പാകളിൽ മിന്നൽ പരിശോധന നടത്തി പോലീസ്. പരിശോധനയ്ക്ക് പിന്നാലെ അഞ്ച് സ്പാകളാണ് പൂട്ടിച്ചത്.

Edited by Karthika V Updated by Karthika V
Published: Nov 07, 2026, 08:10 AM | Updated: Nov 07, 2026, 08:10 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് 5 സ്പാകൾ പൂട്ടിച്ചു. വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാ കേന്ദ്രങ്ങളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് നടപടി. വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിൽ ഇന്നലെ ഒരേസമയം മിന്നൽ പരിശോധന നടന്നിരുന്നു. മതിയായ ലൈസൻസും അനുബന്ധ രേഖകളുമില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പോലീസ് പൂട്ടിച്ചത്. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ഇടവ കാപ്പിലിൽ വാടകയ്‌ക്കെടുത്ത ഹോംസ്റ്റേ കേന്ദ്രീകരിച്ച് സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവ സ്വദേശി നദീറ, പോണ്ടിച്ചേരി സ്വദേശിനി രഞ്ജിനി, ആറ്റിങ്ങൽ സ്വദേശി അമൽ ബാബു, ഓടയം സ്വദേശി നസൂറ, ഓട്ടോ ഡ്രൈവറായ കുരയ്ക്കണ്ണി സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരി, ഇടപാടുകാരെ ഓട്ടോറിക്ഷയിൽ എത്തിച്ചിരുന്ന ഏജന്റ്, ഇടപാടുകാർ എന്നിവരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author