CMRL-എക്‌സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്: മാസപ്പടി കേസിൽ പിണറായി ഒന്നാം പ്രതി
CMRL-Exalogic scam: അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം: സിഎംആർഎൽ എക്‌സാ ലോജിക് സാമ്പത്തിക ഇടപാടിൽ കേസെടുത്ത് വിജിലൻസ്. കേസിൽ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. രണ്ടു കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരമാണ്. കുഴൽപ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പിണറായിയും റിയാസും ഒരു കേസിൽ മാത്രമാണ് പ്രതി എന്നാൽ വീണ രണ്ടു കേസുകളിലും പ്രതിയാണ്. സിഎംആർഎൽ സാമ്പത്തില ഇടപാട് സംബന്ധിച്ച കേസിൽ പിണറായി ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അതുപോലെ മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന സമയത്ത് അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് റിയാസ് ഒന്നാം പ്രതി. ആ കേസിലും വീണയാണ് രണ്ടാം പ്രതി.
പ്രതിപ്പട്ടികയിൽ ഇവരെക്കൂടാതെ റിയാസിന്റെ സുഹൃത്തുക്കളും ഉണ്ട്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടനെ രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി ഹൈക്കോടതിയെ ഇന്ന് സമീപിക്കാനിരിക്കെയാണ് പിടയറിക്കേഹ്റിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്ന വാർത്ത പുറത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.