SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Bird Flu Kerala: പക്ഷിപ്പനി മനുഷ്യരിലേക്കും പകരുമോ? ലക്ഷണങ്ങൾ എന്തെല്ലാം? പ്രതിരോധം എങ്ങനെ?

Utility

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്.

Written By Roniya Baby Updated by Roniya Baby
Published: Nov 18, 2026, 02:08 PM | Updated: Nov 18, 2026, 02:08 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. രോഗം ബാധിച്ച പക്ഷികളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണെങ്കിലും മനുഷ്യരിൽ വൈറസ് ബാധ ഉണ്ടായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണം സംഭവിക്കാൻ വരെ കാരണമാകുകയും ചെയ്യും. പക്ഷിപ്പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിഞ്ഞിരിക്കാം.

മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ

പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാലുള്ള പ്രാഥമിക ലക്ഷണങ്ങൾ. ഇതിനൊപ്പം കടുത്ത ശരീരവേദന, ശ്വാസം മുട്ടൽ, കഫത്തിൽ രക്തം, ശ്വാസകോശ അണുബാധകൾ എന്നീ ഗുരുതരാവസ്ഥകളിലേക്കും നയിക്കും.

പക്ഷിപ്പനി-പ്രതിരോധം

പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കമുണ്ടായതിന് ശേഷം രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ആരോഗ്യകേന്ദ്രത്തെയോ വിവരം അറിയിച്ച് ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

സുരക്ഷാ മുൻകരുതലുകൾ

ആശുപത്രികളിൽ രോഗികളും പൊതുജനങ്ങളും മാസ്ക് ധരിക്കണം. ശ്വാസകോശ അണുബാധകൾ തടയാൻ മാർഗനിർദേശങ്ങൾ നിർബന്ധമായും പാലിക്കണം.

രോഗം സ്ഥിരീകരിച്ചതോ രോഗമുണ്ടെന്ന് സംശയിക്കുന്നതോ ആയ പക്ഷികളുമായി നേരിട്ട് സമ്പർക്കം ഉണ്ടാകരുത്. കൈകൊണ്ട് ചത്ത പക്ഷികളെ സ്പർശിക്കരുത്.

പക്ഷികളുടെ സ്രവങ്ങൾ, കാഷ്ഠം എന്നിവ വീണ പ്രതലങ്ങളിൽ സ്പർശിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി വെള്ളം ഉപയോഗിച്ച് കഴുകുക.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ മുട്ട, മാംസം എന്നിവയുടെ വിൽപ്പന നിയന്ത്രിച്ചുള്ള നടപടികൾ കർശനമായി പാലിക്കണം.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള മുട്ടയും മാംസവും നന്നായി പാകം ചെയ്ത മാത്രം കഴിക്കണം. പകുതി വേവിച്ച് കഴിക്കരുത്.

പാകം ചെയ്ത ഭക്ഷണവും പച്ച മാംസവും കൈകാര്യം ചെയ്യുന്നതിന് ഒരേ ഉപകരണങ്ങളും പാത്രങ്ങളും ഉപയോഗിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author