SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

CBSE 2026: സിബിഎസ്ഇ 10,12 ക്ലാസ് ബോര്‍ഡ് പരീക്ഷ: സ്കൂളുകള്‍ക്ക് പ്രധാന നിര്‍ദ്ദേശവുമായി ബോര്‍ഡ്

Career

2026-27 അധ്യയന വർഷത്തെ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികളുടെ എൽഒസി സമർപ്പണം പൂര്‍ത്തിയാക്കണമെന്ന് സിബിഎസ്ഇ

Written By Mekha P Panicker Updated by Roniya Baby
Published: Oct 21, 2026, 04:31 PM | Updated: Oct 21, 2026, 04:31 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 10,12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷകൾക്കുള്ള പട്ടിക സമർപ്പിക്കാനുള്ള പോർട്ടൽ ഇന്ന് അടയ്ക്കും. 2026-27 അധ്യയന വർഷത്തെ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികളുടെ എൽഒസി (LOC) സമർപ്പണം പൂർത്തിയാക്കാൻ ബോർഡ് എല്ലാ അഫിലിയേറ്റഡ് സ്കൂളുകളോടും ആവശ്യപ്പെട്ടു.

വൈകിയതിനുള്ള ഫീസ് ഇല്ലാതെയാണ് ഒക്ടോബ‌ർ 21 വരെ സ്കൂളുകൾക്ക് എൽഒസി സമർപ്പിക്കാൻ കഴിയുക. സെപ്റ്റംബർ 24 മുതലാണ് പരീക്ഷാ രജിസ്ട്രേഷനായി പോർട്ടൽ തുറന്നുനൽകിയത്. cbse.gov.in വഴിയാണ് യോഗ്യരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ സമ‌ർപ്പിക്കേണ്ടത്.‌‌

സ്കൂളുകൾ വിവരങ്ങൾ സമർപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം:

1. വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ സമർപ്പിക്കുക.

2. വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത വിഷയങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

3. നിശ്ചിത സമയപരിധിക്കുള്ളിൽ എൽഒസി സമർപ്പിക്കുക.

4. പരീക്ഷയ്ക്ക് യോഗ്യരായ എല്ലാ വിദ്യാർത്ഥികളുടെയും എൽഒസി സമർപ്പിക്കുക.

5.നിർദ്ദിഷ്ട ഫീസ് സമയബന്ധിതമായി അടയ്ക്കുക.

പിന്നീടുള്ള ഘട്ടങ്ങളിൽ വിദ്യാർത്ഥികൾ അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ സ്കൂൾ മേധാവികൾ ശ്രദ്ധിക്കണം.

പേര് ശ്രദ്ധിക്കണം

വിദ്യാര്‍ത്ഥികളുടെ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തുമ്പോള്‍ സ്കൂള്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിബിഎസ്ഇ അറിയിച്ചു. അഡ്മിഷന്‍ രേഖകള്‍ക്ക് അനുസൃതമായും അക്ഷരത്തെറ്റുകള്‍ ഇല്ലാതെയുമാണ് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ നല്‍കിയിട്ടുള്ളതെന്ന് അധ്യാപകരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണം. മാത്രമല്ല മാതാപിതാക്കളുടെ പേരുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ബോര്‍ഡ് ഈ ഡാറ്റയാണ് ഉപയോഗിക്കുക. അതിനാല്‍ യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമര്‍പ്പിച്ച എല്ലാ വിവരങ്ങളും കൃത്യമാണെന്നും സ്കൂളുകള്‍ ഉറപ്പാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author