LPG New Rule: വെറും 3 ദിവസം... എംപിജി സിലിണ്ടർ ബുക്കിംഗിൽ ഒക്ടോബർ 1 മുതൽ വൻ മാറ്റം
)
LPG Cylinder Booking Rule: ഒക്ടോബർ മാസം ആരംഭിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രമേയുള്ളൂ. ഒക്ടോബർ ആദ്യ ദിവസം മുതൽ തന്നെ രാജ്യത്ത് നിരവധി പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നത് ശ്രദ്ധിക്കണം. അതിൽ എൽപിജിയുമായി ബന്ധപ്പെട്ട ഒരു പുതിയ നിയമം കൂടി ഉൾപ്പെടുന്നുണ്ട്. ഇക്കാര്യം എല്ലാ എൽപിജി ഉപയോക്താക്കളും അറിഞ്ഞിരിക്കണം എന്നത് നിർബന്ധമാണ്.
ഒക്ടോബർ 1 മുതൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കും. ഈ നിയമപ്രകാരം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (BAA) നിർബന്ധമാക്കും. ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ എൽപിജി സിലിണ്ടർ സബ്സിഡി ലഭിക്കുന്നത് ബുദ്ധിമുട്ടാകും. അതായത് നിങ്ങൾ സിലിണ്ടർ വിപണി വിലയ്ക്ക് വാങ്ങേണ്ടി വരുമെന്നർത്ഥം.
LPG സിലിണ്ടറുകൾക്കായി ഇക്കാര്യം നിർബന്ധം
ഒക്ടോബർ 1 മുതൽ എൽപിജി ഉപഭോക്താക്കൾക്കുള്ള സിലിണ്ടർ ബുക്കിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ വരും. സർക്കാർ അടുത്തിടെ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. നിയന്ത്രിത ചില്ലറ വിൽപ്പന വിലയിൽ ലഭിക്കുന്ന എൽപിജി സബ്സിഡി ഉപയോഗിച്ച് എൽപിജി റീഫിൽ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ പ്രാമാണീകരണം (BAA ) പൂർത്തിയാക്കേണ്ടതുണ്ടെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്.
ഒക്ടോബർ 1 ന് മുൻപ് എൽപിജി ഉപയോക്താക്കൾ ഈ പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ നിയമം അനുസരിച്ചും എൽപിജി സിലിണ്ടറുകൾ ലഭിക്കും പക്ഷേ അത് വിപണി വിലയ്ക്ക് ആയിരിക്കും അതായത് സബ്സിഡി ആനുകൂല്യം ലഭിക്കില്ല എന്നർത്ഥം.
ഒറ്റത്തവണ ചെയ്താൽ മതി
നേരത്തെ ബയോമെട്രിക് ആധാർ ഓതെന്റിക്കേഷൻ പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് ഇത് വീണ്ടും ചെയ്യേണ്ടതില്ല എന്നത് ശ്രദ്ധിക്കുക. സബ്സിഡി സിലിണ്ടറുകളുടെ ആനുകൂല്യങ്ങൾ യോഗ്യരായ കുടുംബങ്ങൾക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് സർക്കാരിന്റെ ഈ നീക്കത്തിന്റെ ലക്‌ഷ്യം.
ഇതിലൂടെ ഗാർഹിക സബ്സിഡി സിലിണ്ടറുകളുടെ വാണിജ്യ, വ്യാവസായിക ഉപയോഗം തടയാനും ഡ്യൂപ്ലിക്കേറ്റ് കണക്ഷനുകളും യോഗ്യതയില്ലാത്ത കണക്ഷനുകളും തിരിച്ചറിയാനും സഹായിക്കും. പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ഡാറ്റ പ്രകാരം സെപ്റ്റംബർ 19 വരെ രാജ്യത്തെ 274.3 ദശലക്ഷം സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതെന്റിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
നിങ്ങൾക്ക് ഈ പ്രക്രിയ എങ്ങനെ പൂർത്തിയാക്കാം?
LPG സബ്സിഡി സംബന്ധിച്ച് 2026 സെപ്റ്റംബറിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിൽ സബ്സിഡി ഏകദേശം 210 രൂപ ആയിരുന്നു. എൽപിജി ഉപഭോക്താക്കൾക്ക് ഈ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും അതിനായി നിരവധി മാർഗങ്ങളുണ്ട്.
- എൽപിജി സിലിണ്ടർ നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കുന്ന സമയത്ത് ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടത്താവുന്നതാണ്.
- സ്വന്തം ഗ്യാസ് വിതരണക്കാരന്റെ ഷോറൂം സന്ദർശിച്ചും ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
- വീട്ടിൽ ഇരുന്നുകൊണ്ട് ഈ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാർ എണ്ണ കമ്പനികളുടെ മൊബൈൽ ആപ്ലിക്കേഷനുകളായ IndianOil ONE, HelloBPCL, HP PAY എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ബയോമെട്രിക് ഓതന്റിഫിക്കേഷൻ പൂർത്തിയാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)