Indian Army Dental Corps Recruitment 2026: ആർമി ഡെന്റൽ കോർപ്സിൽ ഒഴിവ്; ഒക്ടോബർ 22 വരെ അപേക്ഷിക്കാം!
)
ഇന്ത്യൻ ആർമിയുടെ ഡെന്റൽ കോർപ്സിൽ ഇതാ അവസരം. 37 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നിയമനം ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് കീഴിലാണ്.
അപേക്ഷകൾ ഒക്ടോബർ 22 വരെ സമർപ്പിക്കാം. അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്ന് നോക്കാം...
- അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിഡിഎസ് അല്ലെങ്കിൽ എംഡിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
- അപേക്ഷകർ സംസ്ഥാന ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡെന്റൽ പ്രാക്ടീഷണറായിരിക്കണം.
- അതുപോലെ ഈ വർഷം ജൂൺ 30 നകം നിർബന്ധിത ഒരു വർഷത്തെ കമ്പൽസറി റൊട്ടേറ്ററി ഇന്റേൺഷിപ്പ് പൂർത്തിയാക്കണം.
- കൂടാതെ ഈ വർഷം മേയ് 2 ന് നടന്ന NEET (MDS) 2026 പരീക്ഷയിലും പങ്കെടുത്തിരിക്കണം.
- ഓപ്പണ് ഡെന്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് 2026 ഡിസംബർ 31 വരെ സാധുത ഉണ്ടായിരിക്കണം.
- അപേക്ഷകന് ഡിസംബ 31 നകം പരമാവധി 45 വയസാണ്
- പറഞ്ഞിരിക്കുന്നത്. എങ്കിലും സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകളും ലഭിക്കും.
- നിയമനം ലഭിക്കുന്നത് ക്യാപ്റ്റൻ റാങ്കിലായിരിക്കും. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ലെവൽ 10B പ്രകാരം 61300-120900 രൂപവ വാർഫെ ആയിരിക്കാം ശമ്പളം. ഇത് കൂടാതെ DA, HRA, നോൺ-പ്രാക്ടീസിങ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
- ഇതിനുപുറമെ നിയമന സ്ഥലവും സേവന സാഹചര്യങ്ങളും അനുസരിച്ചു മറ്റു അലവൻസുകളും ലഭിക്കും.
തിരഞ്ഞെടുക്കുന്ന രീതി
ആദ്യം ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത് NEET (MDS) 2026 സ്കോറിന്റെ അടിസ്ഥാനത്തിലാണ്. Interview വിന് വിളിക്കുന്നത് ഓരോ ഒഴിവിലേക്കും പരമാവധി 10 പേരെന്ന 1:10 അനുപാതത്തിലാണ്.
ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഡൽഹിയിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവില പങ്കെടുക്കണം.
SSC നിയമനത്തിനുള്ള അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇന്റർവ്യൂ പാസായാൽ പിന്നെ അവർ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന്റെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)