Kitchen Hacks: വെറും മിനിറ്റുകൾ മാത്രം മതി! നാരങ്ങ കൊണ്ട് മൈക്രോവേവ് ക്ലീൻ ചെയ്യാം
)
മൈക്രോവേവ് ഓവൻ ഇന്ന് മിക്ക വീടുകളിലും കാണും. ഭക്ഷണം പാകം ചെയ്യാനും ചൂടാക്കാനും മറ്റുമായി നമ്മൾ ഇവ ഉപയോഗിക്കുമ്പോൾ അതിൽ എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളും പറ്റിപ്പിടിക്കുന്നത് പതിവാണ്. കൃത്യസമയത്ത് കൃത്യമായി വൃത്തിയാക്കിയില്ല എന്നുണ്ടെങ്കിൽ ഇത് ദുർഗന്ധത്തിനും ബാക്ടീരിയകൾ വളരാനും കാരണമാകും.
എന്നാൽ ഇവ ക്ലീൻ ചെയ്യാൻ കെമിക്കലുകൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിച്ചാൽ അത് മൈക്രോവേവിന് സുരക്ഷിതമല്ല. എന്നാൽ അടുക്കളയിലുള്ള ഈ ചെറുനാരങ്ങ ഒരെണ്ണം ഉപയോഗിച്ചാൽ മതി, പ്രകൃതിദത്തമായി തന്നെ മൈക്രോവേവ് വൃത്തിയാക്കാനാകും. എങ്ങനെയെന്നല്ലേ, നോക്കാം...
ആവശ്യമായ സാധനങ്ങൾ
- 1 ചെറുനാരങ്ങ
- മൈക്രോവേവിൽ ഉപയോഗിക്കാവുന്ന പാത്രം
- 1/2 കപ്പ് വെള്ളം
- മൈക്രോഫൈബർ ക്ലോത്ത് അല്ലെങ്കിൽ കോട്ടൺ തുണി
ചെയ്യേണ്ടത് എങ്ങനെ?
- ആദ്യം മൈക്രോവേവിൽ വെക്കാൻ പറ്റുന്ന ഒരു ബൗളിൽ അര കപ്പ് വെള്ളമെടുക്കുക. അതിലേക്ക് ഒരു നാരങ്ങ രണ്ടായി മുറിച്ച് നീര് പിഴിഞ്ഞൊഴിക്കുക. ശേഷം നാരങ്ങത്തോടുകളും അതിൽ ഇടുക.
- ശേഷം ഈ ബൗൾ മൈക്രോവേവ് ഓവനിൽ വെച്ച് 3 മുതൽ 5 മിനിറ്റ് നേരം 'High Power'-ൽ തന്നെ ചൂടാക്കുക. വെള്ളം നന്നായി തിളച്ച് ഓവന് ഉള്ളിൽ ആവി നിറയുന്നത് വരെ ഇത്തരത്തിൽ ചൂടാക്കണം. മൈക്രോവേവ് ഓഫായ ഉടനെ തന്നെ അവ തുറന്ന് പുറത്തെടുക്കരുത്. പകരം 5 മുതൽ 10 മിനിറ്റ് നേരം അതിനുള്ളിൽ തന്നെ വയ്ക്കണം. ഈ സമയം കൊണ്ട് നാരങ്ങയുടെ ആവി ഓവന്റെ ഉള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും ഉണങ്ങിയ അഴുക്കുകളും അയയാൻ സഹായിക്കും.
- ശേഷം പാത്രം പുറത്തെടുക്കുക. തുടർന്ന് ഒരു മൃദുവായ ഈർപ്പമുള്ള തുണി ഉപയോഗിച്ച് മൈക്രോവേവിന്റെ ഉൾവശം, മുകൾഭാഗം, സൈഡുകൾ, വാതിൽ എന്നിവ തുടച്ച് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അഴുക്കുകളും എണ്ണമയവും വളരെ എളുപ്പത്തിൽ നീക്കം ചെയ്യാനാകും. മൈക്രോവേവിലെ ഗ്ലാസ് പ്ലേറ്റ് (Turntable) പുറത്തെടുത്ത് സാധാരണ പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് കഴുകി തുടച്ച് ഉണക്കിയ ശേഷം തിരികെ വെക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)