Kitchen Tips: ഇഞ്ചിത്തൊലി കളയാൻ ഇനി എളുപ്പം! അടുക്കളയിലെ ഒരു അത്യുഗ്രൻ 'സ്പൂൺ' ഹാക്ക്
)
അടുക്കളയിലെ ചില ജോലികൾ നമുക്ക് വളരെ എളുപ്പമായിരിക്കും. എന്നാൽ ചിലത് അത്രയേറെ മുഷിപ്പിക്കുന്നതും. അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത് ചില സാധനങ്ങളുടെ തൊലി കളയുക എന്നതാണ്. ഉദാഹരണത്തിന് വെളുത്തുള്ളി പോലുള്ളവയുടെ തൊലി അടർത്തി മാറ്റുന്നത് അൽപം മുഷിച്ചിലുള്ള കാര്യമാണ്.
അതുപോലെ തന്നെയാണ് ഇഞ്ചിയും. ഇഞ്ചിയുടെ തോൽ കളഞ്ഞെടുക്കുക എന്ന് പറയുന്നതും ചെറിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കത്തിയോ പീലറോ ഉപയോഗിച്ച് ഇഞ്ചി ചെത്തുമ്പോൾ തോലിനൊപ്പം നല്ലൊരു ഭാഗം ഇഞ്ചിയും കൂടെ ചിലപ്പോൾ അതിനൊപ്പം പോയേക്കാം.എന്നാൽ, വളരെ എളുപ്പത്തിലും ഇഞ്ചി കളയാതെ തൊലി മാറ്റാൻ അടുക്കളയിലെ ഒരു ചെറിയ സ്പൂൺ മാത്രം മതിയാകും എന്ന് അറിയാമോ?
കത്തി ഉപയോഗിക്കുന്നതിന് പകരം ഒരു സ്പൂണിന്റെ അഗ്രം ഉപയോഗിച്ച് ഇഞ്ചിയുടെ തോലിൽ അമർത്തി ഉരച്ചാൽ അതിന്റെ തൊലി വളരെ എളുപ്പത്തിൽ പോകുന്നത് കാണാൻ സാധിക്കും. ഇഞ്ചിയുടെ വളവുകളിലും ഇടുങ്ങിയ ഭാഗങ്ങളിലും സ്പൂൺ ഉപയോഗിച്ച് കൃത്യമായി തോൽ കളയാൻ സാധിക്കും. ഈ രീതി ഉപയോഗിക്കുമ്പോൾ ഇഞ്ചി വെറുതെ നഷ്ടമായി പോകില്ല എന്ന് മാത്രമല്ല, സമയലാഭവും സുരക്ഷിതത്വവും ഉറപ്പാക്കാനാകും.
ഇഞ്ചിയുടെ നേർത്ത തൊലിക്ക് തൊട്ടടിയിലാണ് അതിന് പ്രകൃതിദത്തമായ മണവും ഗുണവും നൽകുന്ന അരോമാറ്റിക് എണ്ണകൾ അടങ്ങിയിട്ടുള്ളത്. കത്തി ഉപയോഗിച്ച് തൊലി കളയാൻ ശ്രമിക്കുമ്പോൾ ഈ ഭാഗവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ സ്പൂണിന്റെ വളഞ്ഞ അഗ്രം ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ തോൽ മാത്രമായി ഇഞ്ചിയിൽ നിന്ന് വേർപ്പെടും. അങ്ങനെ ഇഞ്ചി പാഴാതാതിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)