Induction Cleaning Tips: ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണേ! കേടുപാടുകൾ കൂടാതെ എങ്ങനെ ക്ലീൻ ചെയ്യാം?
)
ഗ്യാസ് സിലിണ്ടറിന് ക്ഷാമമുണ്ടാകുകയും ഡിമാൻഡ് വർധിക്കുകയും ഒക്കെ ചെയ്തതോടെ അടുക്കളകളിൽ ഇപ്പോൾ പ്രധാനിയാണ് ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ. അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇത് മാറിക്കഴിഞ്ഞു. എന്നാൽ ഇവയിൽ പാകം ചെയ്യുമ്പോൾ പാൽ തിളച്ചു മറിയുകയോ ഭക്ഷണ അവശിഷ്ടങ്ങളും എണ്ണമയവും അടിഞ്ഞുകൂടുകയോ ചെയ്യുമ്പോൾ അത് വൃത്തിയാക്കുക എന്നത് പലർക്കും വലിയ വെല്ലുവിളിയാണ്. വൃത്തിയാക്കുമ്പോൾ അതിന് കേടുപാടുകൾ സംഭവിക്കുമോ എന്നതായിരിക്കും പലരുടെയും ചിന്ത.
വൃത്തിയാക്കാൻ ആവശ്യമായ സാധനങ്ങൾ:
- കുക്ക്ടോപ്പ് സ്ക്രാപ്പിംഗ് ടൂൾ: പ്രതലത്തിലെ കഠിനമായ കറകൾ കളയാൻ.
- നോൺ-അബ്രാസീവ് സ്ക്രബ്ബർ: സ്ക്രാച്ചുകൾ വീഴാത്ത മൃദുവായ സ്പോഞ്ച്.
- മൈക്രോഫൈബർ തുണി / ടവൽ: വെള്ളമയം നന്നായി തുടച്ചെടുക്കാൻ.
- മിശ്രിതം: സുരക്ഷിതമായ കുക്ക്ടോപ്പ് ക്ലീനർ, ഡിഷ് വാഷ് സോപ്പും വെള്ളവും, അല്ലെങ്കിൽ ബേക്കിംഗ് സോഡയും വിനാഗിരിയും.
വൃത്തിയാക്കേണ്ടതെങ്ങനെ?
- ഇൻഡക്ഷൻ കുക്ക്ടോപ്പ് പ്രതലത്തിൽ കരിഞ്ഞുപിടിച്ച ഭക്ഷണ അവശിഷ്ടങ്ങളും എണ്ണമയവും നീക്കം ചെയ്യാൻ സ്ക്രാപ്പിംഗ് ടൂൾ ഉപയോഗിക്കാം. ഗ്ലാസ് പ്രതലത്തിൽ പോറലുകൾ വീഴാതിരിക്കാൻ ടൂൾ ഫ്ലാറ്റ് ആംഗിളിൽ മാത്രം പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യാനുസരണം ഒന്നിലധികം തവണ ഇത് ചെയ്യാം.
- ഇൻഡക്ഷൻ കുക്ക്ടോപ്പിന്റെ പ്രതലത്തിലേക്ക് എടുത്തുവച്ചിട്ടുള്ള ക്ലീനിംഗ് ലായനി തുല്യമായി സ്പ്രേ ചെയ്യുക. സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് ലായനി ഗ്ലാസ് പ്രതലത്തിൽ തേച്ചുപിടിപ്പിക്കുക. കൂടുതൽ അഴുക്കുള്ള ഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി വേണം വൃത്തിയാക്കാൻ. കടുപ്പമേറിയ കറകളുള്ള ഭാഗങ്ങളിൽ ക്ലീനർ അങ്ങനെതന്നെ കുറച്ചുനേരം വയ്ക്കണം. അതിന് ശേഷം മാത്രം ഉരച്ചു കഴുകുക.
- കുക്ക്ടോപ്പ് വൃത്തിയാക്കിയ ശേഷം, ഉണങ്ങിയ ടവലോ മൈക്രോഫൈബർ തുണിയോ ഉപയോഗിച്ച് ഒട്ടും നനവില്ലാതെ പൂർണമായും തുടയ്ക്കുക. ഇത് ഗ്ലാസ് പ്രതലത്തിൽ വെള്ളത്തിന്റെ പാടുകൾ വീഴുന്നത് തടയുകയും തിളക്കം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)