SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

EPFO Big Update: പിഎഫ് വരിക്കാർക്ക് നേരിട്ട് നിക്ഷേപം നടത്താം; പുതിയ പദ്ധതി എങ്ങനെ?

Utility

പുതിയ പദ്ധതി എന്ന് മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

Written By Roniya Baby Updated by Roniya Baby
Published: Nov 25, 2026, 11:41 AM | Updated: Nov 25, 2026, 11:41 AM

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വരിക്കാർക്ക് ഇനി മുതൽ തങ്ങളുടെ പിഎഫ് അക്കൌണ്ടിലേക്ക് നേരിട്ട് അധിക തുക നിക്ഷേപിക്കാനുള്ള സൌകര്യം ഉടൻ ലഭ്യമായേക്കും. യുണിവേഴ്സൽ അക്കൌണ്ട് നമ്പർ (യുഎഎൻ) ഉപയോഗിച്ച് സ്വമേധയാ അധിക വിഹിതം അടയ്ക്കുന്നതിലൂടെ വിരമിക്കൽ സമ്പാദ്യം വർധിപ്പിക്കാൻ ഈ പുതിയ സംവിധാനം സഹായകരമാകും.

പിഎഫ് നിക്ഷേപങ്ങൾ കൂടുതൽ ലളിതമാക്കാനും സ്ഥിരവരുമാനമില്ലാത്ത തൊഴിലാളികൾക്കും ഫ്രീലാൻസർമാർക്കും വിരമിക്കൽ ആനുകൂല്യങ്ങൾ ഉറപ്പാക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2026 നവംബർ 19ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻറെ (സിബിടി) 240-ാമത് യോഗത്തിലാണ് ഈ നിർദേശം ചർച്ച ചെയ്ത് അംഗീകാരം നൽകിയത്.

തൊഴിൽ മന്ത്രാലയം അറിയിക്കുന്നതനുസരിച്ച് തൊഴിലുടമയുടെ ശമ്പള വിതരണ സംവിധാനത്തിൽ നിന്ന് സ്വതന്ത്രമായി യുഎഎൻ ബന്ധിപ്പിച്ച സംവിധാനങ്ങളിലൂടെ നേരിട്ടുള്ള സ്വമേധയാ ഉള്ള നിക്ഷേപങ്ങളും മൂന്നാം കക്ഷികളിൽ നിന്നുള്ള ചെറിയ തുകകളും അടയ്ക്കാൻ സാധിക്കും. എന്നാൽ ഇതിനായി അൽപം കൂടി കാത്തിരിക്കേണ്ടി വരും.

ഇതിനായി ഇപിഎഫ് പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാർ അനുമതി നൽകുകയും പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും വേണം. പദ്ധതി എന്ന് മുതൽ നടപ്പിലാകുമെന്നത് സംബന്ധിച്ച് മന്ത്രാലയം ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

നിലവിലെ രീതി അനുസരിച്ച് ജീവനക്കാർ തങ്ങളുടെ ശമ്പളത്തിൻറെ ഒരു നിശ്ചിത വിഹിതം എല്ലാ മാസവും പിഎഫ് അക്കൌണ്ടിലേക്ക് നൽകുന്നുണ്ട്. തൊഴിലുടമകളും അവരുടെ വിഹിതം അടയ്ക്കുകയും നിശ്ചിത പേറോൾ പ്രക്രിയയിലൂടെ ഈ തുക പിഎഫ്ഒയിലേക്ക് കൈമാറുകയും ചെയ്യുന്നു. എന്നാൽ പുതിയ നിർദേശപ്രകാരം, അധിക വിഹിതം പ്രോസസ് ചെയ്യാൻ തൊഴിലുടമയോട് ആവശ്യപ്പെടാതെ തന്നെ അംഗങ്ങൾക്ക് നേരിട്ട് തങ്ങളുടെ പിഎഫ് അക്കൌണ്ടിലേക്ക് കൂടുതൽ പണം നിക്ഷേപിക്കാൻ സാധിക്കും.

നിലവിൽ ഇപിഎഫ്ഒയിൽ സ്വമേധയാ ഉള്ള നിക്ഷേപങ്ങൾ അനുവദനീയം ആണ്. പക്ഷേ, ഈ അധിക തുക നിലവിൽ തൊഴിലുടമ വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ. പുതിയ മാറ്റം വരുന്നതോടെ ഈ ആശ്രിതത്വം ഇല്ലാതാകുകയും വരിക്കാർക്ക് നേരിട്ട് പണം അടയ്ക്കാനുള്ള സൌകര്യം ലഭ്യമാകുകയും ചെയ്യും. സ്ഥിരമായ പ്രതിമാസ ശമ്പളം ലഭിക്കാത്തവർക്ക് ഈ പദ്ധതി വലിയ സഹായമാകും. അംഗങ്ങൾക്ക് നേരിട്ട് അക്കൌണ്ടിലേക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന പരമാവധി തുക എത്രയാണെന്ന് സംബന്ധിച്ചും ഇപിഎഫ്ഒ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പണം അടയ്ക്കുന്ന രീതി, യോഗ്യതാ മാനദണ്ഡങ്ങൾ, തൊഴിലുടമകൾക്ക് ഈ മാർഗത്തിലൂടെ അധിക വിഹിതം നൽകാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. ആദായനികുതി നിയമത്തിൽ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുന്നതിനുള്ള നിർദേശം ധനമന്ത്രാലയത്തിൻറെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author