EPFO Whatsapp: ഇപിഎഫ്ഒ സേവനങ്ങള്‍ ഇനി വാട്സ്ആപ്പില്‍, ബാലന്‍സും പാസ്ബുക്കും നോക്കാന്‍ എളുപ്പം!
ഇപിഎഫ്ഒ സേവനങ്ങള്‍ വാട്സ്ആപ്പിലൂടെ ലഭ്യമാക്കിയതായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) സേവനങ്ങൾ വാട്സ്ആപ്പ് വഴി ലഭ്യമാക്കി. ഇപിഎഫ്ഒ ഓഫീസ് സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് (PF) ബാലൻസ് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. പാസ്ബുക്ക് വിശദാംശങ്ങൾ ലഭിക്കാനും ഏറ്റവും പുതിയ 5 ഇടപാടുകൾ വരെ കാണാന്‍ സാധിക്കും.
ഇപിഎഫ്ഒയുടെ 74-ാം സ്ഥാപക ദിനാഘോഷ വേളയിൽ കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രധാൻ മന്ത്രി വിക്ഷിത് ഭാരത് റോസ്ഗർ യോജനയുമായി (PMVBRY) ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങളും ഈ പ്ലാറ്റ്ഫോം വഴി ലഭിക്കും.
വാട്സ്ആപ്പ് സൗകര്യത്തിനൊപ്പം യോഗ്യമായ പ്രവർത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളുടെ ഓട്ടോമാറ്റിക് സെറ്റിൽമെന്റും ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ആധാർ പരിശോധിച്ചുറപ്പിച്ച പ്രവർത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളുള്ള 1000 രൂപവരെ ബാലൻസുള്ള വരിക്കാർക്ക് തുക പിൻവലിക്കാൻ വ്യക്തിഗത ക്ലെയിമുകൾ സമർപ്പിക്കേണ്ടതില്ല.
തിരിച്ചറിയൽ രേഖയും ബാങ്ക് അക്കൗണ്ട് പരിശോധനയും പൂർത്തിയാക്കിയ ശേഷം ഇപിഎഫ്ഒ സ്വയമേവ സെറ്റിൽമെന്റ് പ്രക്രിയ ആരംഭിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം 5 കോടി രൂപയുടെ ഒരു ലക്ഷം അക്കൗണ്ടുകൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കും.
74 വർഷത്തെ യാത്രയിൽ രാജ്യത്തെ തൊഴിലാളികൾക്ക് വിശ്വസനീയമായ ഒരു സ്ഥാപനമായി ഇപിഎഫ്ഒ ഉയർന്നുവന്നിട്ടുണ്ടെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 8 കോടിയിലധികം അംഗങ്ങളുടെ സംഭാവനകളിലൂടെ സംഘടന 32 ലക്ഷം കോടി രൂപയുടെ മൂലധനം സമാഹരിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. നിലവിൽ 85 ലക്ഷത്തോളം പെൻഷൻകാരാണ് ഇപിഎഫ്ഒയുടെ കീഴിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.