EPFO Pensioners: ഇപിഎസ് മിനിമം പെന്‍ഷന്‍ 7,500 രൂപയായി ഉയര്‍ത്തിയേക്കും, നിര്‍ണായക യോഗം നവംബര്‍ 19-ന്
ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമാകാന്‍ നീക്കം. മിനിമം പെന്‍ഷന്‍ 7,500 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം.
ഇപിഎസ് പെൻഷൻകാരുടെ നീണ്ടകാലത്തെ ആവശ്യം അടുത്ത മാസം നിറവേറാൻ പോകുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) മിനിമം പ്രതിമാസ പെൻഷൻ തുക 1,000 രൂപയിൽ നിന്ന് 7,500 രൂപയായി ഉയർത്തിയേക്കും. നവംബർ 19-ന് ഗുജറാത്തിലെ ഗിറിൽ നടത്താനിരിക്കുന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ 240-ാമത് യോഗം ഇതുസംബന്ധിച്ച് വിഷയം പരിഗണിക്കും.
2014 സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ ഇപിഎസ് പ്രകാരമുള്ള മിനിമം പെൻഷൻ പ്രതിമാസം 1,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ ഈ 13 വർഷം പരിശോധിക്കുകയാണെങ്കിൽ നിത്യോപയോഗ സാധനങ്ങളുടെ വരെ വില കുതിച്ചുയരുകയാണ്. ഈ അവസരത്തിലാണ് തുക വർദ്ധിപ്പിക്കാൻ ആവശ്യമുണ്ടായത്.
മിനിമം വേതനം വർദ്ധിപ്പിച്ചു
ഇപിഎഫ്ഒയുടെ പരിധിയിൽ വരുന്ന ജീവനക്കാരുടെ നിർബന്ധിത ശമ്പള പരിധി കേന്ദ്ര സർക്കാർ അടുത്തിടെ പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയിരുന്നു. അതിനാൽ തന്നെ മിനിമം പെൻഷനിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത ശക്തമാണ്. സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡ്യവ്യ സൂചിപ്പിച്ചിരുന്നു.
യോഗം നിർണായകം
നവംബർ 19-ന് നടക്കാൻ പോകുന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം നിർണായകമാണ്. വർഷങ്ങൾക്ക് ശേഷമാണ് ഡൽഹി ഈസ്റ്റ് കിദ്വായ് നഗറിലെ ഇപിഎഫ്ഒ ആസ്ഥാനത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്ത് യോഗം ചേരുന്നത്.
യുപിഐ ഇടപാടുകൾ വേഗത്തിലാകുമോ?
ബാങ്കുകളുടെ സഹകരണത്തോടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) വഴി പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കാൻ ഈ ഫീച്ചർ സഹായിക്കും. ഡിസംബർ അവസാനത്തോടെ ഈ സേവനം ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.