SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Healthy Foods For Good Sleep: ഉറക്കം ശരിയാകുന്നില്ലേ? ഭക്ഷണക്രമത്തിൽ മാറ്റം വരുത്തൂ!

Utility

രാത്രിയിൽ ദഹനത്തിന് ഗുണം ചെയ്യുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

Written By Roniya Baby Updated by Roniya Baby
Published: Nov 07, 2026, 03:14 PM | Updated: Nov 07, 2026, 03:14 PM

ശരീരം ആരോഗ്യത്തോടെയിരിക്കുന്നതിൽ ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാൽ നന്നായി ഉറങ്ങേണ്ടത് പ്രധാനമാണ്. ഉറക്കത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം.

നമ്മൾ എന്ത് കഴിക്കുന്നുവെന്നത് ഉറക്കത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ദഹനവും ഉറക്കവും തമ്മിൽ ബന്ധമുണ്ട്. ഉറക്കത്തിൻറെ കാര്യത്തിൽ നിർണായകമായിരിക്കുന്നത് രാത്രിയിൽ നാം എന്ത് ഭക്ഷണം കഴിക്കുന്നുവെന്നതാണ്.

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ മോശമായി ബാധിച്ചേക്കാം. ദഹന പ്രശ്നങ്ങൾക്ക് കാരണമാകാത്ത ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളും പഴവർഗങ്ങളും പയറുവർഗങ്ങളും കഴിക്കാം. നല്ല ഉറക്കവും ദഹനവും ഉണ്ടാകാൻ രാത്രികാലങ്ങളിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

ഇലക്കറികൾ

ഇലക്കറികൾ വേവിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബ്രോക്ക്ളി പോലുള്ളവ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ഉറക്കവും ദഹനവും മികച്ചതാക്കാൻ സഹായിക്കും. അവോക്കാഡോ, ക്വിനോവ തുടങ്ങിയവും രാത്രിയിൽ കഴിക്കാൻ മികച്ചതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കുടലിൻറെ ആരോഗ്യത്തിന് മികച്ചതാണ്. ദഹനം മെച്ചപ്പെടുത്താനും മധുരക്കിഴങ്ങ് ഗുണം ചെയ്യുന്നു. ഇവ പോഷകസമ്പുഷ്ടമാണ്.

സാൽമൺ

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന മത്സ്യമാണ് സാൽമൺ. കുടലിൻറെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. പ്രോട്ടീൻ, സിങ്ക്, വൈറ്റമിൻ ഡി എന്നീ പോഷകങ്ങളും സാൽമൺ നൽകുന്നു.

മഞ്ഞൾ, ഇഞ്ചി

ഇഞ്ചിയും മഞ്ഞളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് ഗുണം ചെയ്യും. ഇത് വയറുവീർക്കൽ, പുളിച്ചുതികട്ടൽ, ഓക്കാനം തുടങ്ങിയവയെ ചെറുക്കാൻ മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author