SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Egg Benefits: ഓർമ്മശക്തി മുതൽ ചർമ്മസംരക്ഷണം വരെ; ദിവസവും മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്

Utility

ദിവസവും മുട്ട കഴിച്ചാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കും? വിശദമായി അറിയാം.

Edited by Karthika V Updated by Karthika V
Published: Nov 22, 2026, 06:16 PM | Updated: Nov 22, 2026, 06:16 PM

പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കണമെന്നാണ് പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ മുട്ട ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പ്രോട്ടീനുകൾക്കൊപ്പം വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഒരു സമ്പൂർണ്ണ ആഹാരം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. പോഷകമൂല്യം ഏറെയുള്ള മുട്ടം ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

  1. രോഗപ്രതിരോധ ശേഷി കൂട്ടും

ദിവസവും ഒരു മുട്ട കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും. മുട്ടയിൽ സെലനിയം, വിറ്റാമിൻ എ, അയൺ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഏകദേശം 6 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ആണ് മുട്ടയിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിന് ആവശ്യമായ 9 അവശ്യ അമിനോ ആസിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

2. ഓർമ്മശക്തി

കോളിൻ ധാരാളം അടങ്ങിയിട്ടുള്ള മുട്ട തലച്ചോറിന്റെ വികാസത്തിനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും. ഇത് ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെയും പിന്തുണയ്ക്കുന്നു. ​​ഗർഭിണികൾ കോളിൻ അടങ്ങിയ മുട്ട കഴിക്കുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് ​ഗുണം ചെയ്യും.

3. കണ്ണുകളുടെ ആരോഗ്യം

മുട്ടയുടെ മഞ്ഞക്കരുവില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നീ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഇവ കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും. പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചപരിമിതികൾ കുറയ്ക്കാൻ ഇത് സഹായകമാണ്. ഈ ആന്റിഓക്സിഡന്റുകൾ തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കും.

4. ചർമ്മവും മുടിയും സംരക്ഷിക്കും

ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവ അടങ്ങിയതാണ് മുട്ട ചർമ്മത്തിനും തലമുടിക്കും നഖങ്ങൾക്കും ഈ വൈറ്റമിനുകളെല്ലാം നല്ലതാണ്. മുട്ടയിലെ ബയോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് എന്നിവ മുടി കൊഴിച്ചിൽ തടയും. മുടിക്ക് തിളക്കം നൽകാനും ഇത് സഹായികമാണ്. മുട്ട കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ ‌ഗുണകരമാണ്.

5. ശരീരഭാരം

ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരു മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ വയറു നിറഞ്ഞ പ്രതീതി നൽകുന്നതിനാൽ ഇടയ്ക്കിടെയുള്ള ഭക്ഷണം കഴിപ്പ് കുറയുകയും അതിലൂടെ ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാം.

6. എല്ലുകളുടെയും പല്ലുകളുടെയും ബലം

വിറ്റാമിൻ ഡി ലഭിക്കുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്. അതിലൂടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താനും സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author