SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Oats Benefits: ദിവസവും ഓട്സ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെ?

Utility

പ്രഭാതഭക്ഷണത്തിൽ ദിവസവും ഓട്സ് ഉൾപ്പെടുത്തൂ. നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.

Edited by Karthika V Updated by Karthika V
Published: Nov 25, 2026, 09:24 PM | Updated: Nov 25, 2026, 09:24 PM

ആരോ​ഗ്യത്തിന് വളരെ മികച്ച ഒരു ഭക്ഷണമാണ് ഓട്സ്. നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പല പോഷകങ്ങളും അടങ്ങിയതാണ് ഓട്സ്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. ഇതിൽ ബീറ്റാ ​ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോ​ഗ്യത്തിനും ദഹനത്തിനും മികച്ചതാണ്.

ദിവസവും ഓട്സ് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

കൊളസ്‌ട്രോൾ - ഓട്സിൽ അടങ്ങിയിട്ടുള്ള ബീറ്റാ ഗ്ലൂക്കൻ ചീത്ത കൊളസ്‌ട്രോൾ (LDL) കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നത് വഴി ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

ദഹനം - ഓട്സിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇതലടങ്ങിയിട്ടുള്ള ചില നാരുകൾ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമായി പ്രവർത്തിക്കും. അതുവഴി കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹം - ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാൻ ഓട്സിൽ അടങ്ങിയിട്ടുള്ള നാരുകൾ സഹായിക്കും. ഇവ ദഹനം സാവധാനത്തിലാക്കി കാർബോഹൈഡ്രേറ്റുകളുടെ ആഗിരണം കുറയ്ക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, പ്രമേഹമുള്ളവർ കഴിക്കുന്ന ഓട്സിന്റെ അളവും തരവും കൃത്യമായി ശ്രദ്ധിക്കണം.

ശരീരഭാരം - ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്താം. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ ജലം ആഗിരണം ചെയ്ത് ദഹനവ്യവസ്ഥയിൽ ജെൽ രൂപത്തിലുള്ള ഘടന സൃഷ്ടിക്കുന്നു. ഇത് ദഹനം സാവധാനത്തിലാക്കുകയും ദീർഘനേരം വയർ നിറഞ്ഞ പ്രതീതി നൽകുകയും ചെയ്യും. ഇടയ്ക്കിടെ വിശപ്പ് തോന്നുന്നതും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.

കുടലിന്റെ ആരോ​ഗ്യം - ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾക്ക് പ്രീബയോട്ടിക് സ്വഭാവമാണുള്ളത്. ഇവ കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു. കുടലിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയും വൈവിധ്യവും നിലനിർത്താൻ ഇത് സഹായിക്കും. ആരോഗ്യകരമായ കുടൽ അന്തരീക്ഷം ദഹനത്തിനും സുഗമമായ മലവിസർജനത്തിനും ഏറെ ഗുണകരമാണ്. അതിനാൽ, ഓട്സ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author