SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IndiGo Charges: കുട്ടികളുടെ യാത്രയും ലഗേജും ഇനി ചെലവേറും; സർവീസുകളുടെ നിരക്കുകൾ വർധിപ്പിച്ച് ഇൻഡിഗോ

ഇൻഡിഗോ വിമാനങ്ങളിലെ അധിക സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ചു

Written By Mekha P Panicker Updated by Karthika V
Published: Sep 20, 2026, 06:18 PM | Updated: Sep 20, 2026, 06:18 PM

ഇൻഡിഗോ വിമാനങ്ങളിലെ അധിക സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ചു. അധിക ലഗേജ്, മുൻഗണനാ സേവനങ്ങൾ, കുട്ടികളുടെ ഒറ്റയ്ക്കുള്ള യാത്രയ്ക്കുള്ള സഹായം തുടങ്ങിയ നിരവധി ആഡ്-ഓൺ സേവനങ്ങളുടെ നിരക്ക് എയർലൈൻ പരിഷ്കരിച്ചു. പുതിയ നിരക്കുകൾ ആഭ്യന്തര സർവീസുകളിൽ നിലവിൽ വന്നു.

കുട്ടികളുമായുള്ള യാത്ര

മാതാപിതാക്കൾക്കൊപ്പം പ്രത്യേകിച്ച് സീറ്റില്ലാതെ സഞ്ചരിക്കുന്ന 2 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻപ് 2000 രൂപയായിരുന്നു ഫീസായി നൽകിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇനി കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ 3000 രൂപ നൽകണം.

കൂടുതൽ ലഗേജിന് അധിക ചാർജ്

അനുവദനീയമായ അളവിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നവരും ഇനി കൂടുതൽ തുക നൽകേണ്ടി വരും. അധിക ലഗേജിനുള്ള നിരക്ക് കിലോഗ്രാമിന് 700 രൂപയിൽ നിന്ന് 800 രൂപയായി ഇൻഡിയോ വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിൽ ഇൻഡിഗോയുടെ സാധാരണ ചെക്ക്-ഇൻ ലഗേജ് പരിധി ഒരു യാത്രക്കാരന് 15 കിലോഗ്രാമും 7 കിലോഗ്രാം വരെയുള്ള ഒരു ഹാൻഡ് ബാഗും അനുവദനീയമാണ്.

അനുവദനീയമായ പരിധിയേക്കാൾ 5 കിലോഗ്രാം അധികമുള്ള ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരൻ ഇനി 4,000 രൂപ നൽകേണ്ടി വരും. മുൻപ് ഇത് 3,500 രൂപയായിരുന്നു. യാത്രക്കാർക്ക് അധിക ബാഗേജ് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും.

മൈനർ ഫീസ്: ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികളുടെ സർവീസിനുള്ള ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. 5,000 രൂപയായിരുന്ന ഈ ഫീസ് ഇപ്പോൾ 5,999 രൂപയായി ഉയർത്തി.

മുൻഗണനാ സേവനങ്ങൾ: മുൻഗണനാ സേവനങ്ങൾ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഉയർന്ന ഫീസ് നൽകേണ്ടിവരും. ചെക്ക് ഇൻ മുൻഗണന അടക്കം ലഭ്യമായ ഫാസ്റ്റ് ഫോർവേഡ് സേവനത്തിന്റെ നിരക്ക് 450 രൂപയിൽ നിന്ന് 650 രൂപയായി ഉയർത്തി.

ട്രാവൽ സർട്ടിഫിക്കറ്റ്: ഇൻഡിഗോ ട്രാവൽ സർട്ടിഫിക്കറ്റുകളുടെ ഫീസും വർധിപ്പിച്ചു. 200 രൂപയായിരുന്ന ഈ നിരക്ക് ഇപ്പോൾ 300 രൂപയായി ഉയർത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author