SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Bank Account: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് എങ്ങനെ പണം കൈമാറ്റം ചെയ്യാം? എടിഎം എൻഇഎഫ്ടി എന്നിവ വഴി എത്ര പണം അയക്കാനും സ്വകീരിക്കാനുമാകും?

Utility

നിങ്ങൾക്ക് ബാങ്ക് അക്കൌണ്ട് ഇല്ലെങ്കിൽ പോലും ക്യാഷ് പേ ഇൻ സേവനത്തിലൂടെ മറ്റൊരാളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് പണം അയക്കാനാകും.

Written By Roniya Baby Updated by Roniya Baby
Published: Nov 12, 2026, 02:47 PM | Updated: Nov 12, 2026, 02:47 PM

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആഭ്യന്തര പണമിടപാടുകൾക്കായി പുതിയ ഏകീകൃത നിയമങ്ങൾ പുറത്തിറക്കി. ഇതിൽ മറ്റൊരാളുടെ ബാങ്ക് അക്കൌണ്ടിലേക്കോ ബാങ്ക് അക്കൌണ്ടില്ലാത്ത വ്യക്തിക്കോ നിങ്ങൾക്ക് അയക്കാൻ കഴിയുന്ന പണത്തിൻറെ പരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. ബിസിനസ് കറസ്പോണ്ടൻറ് വഴിയോ എടിഎം വഴിയോ പണം നിക്ഷേപിച്ച് മറ്റൊരാളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കുകയാണെങ്കിൽ ഒരു ഇടപാടിൽ പരമാവധി 5000 രൂപ വരെ അയക്കാം.

ഇതിൻറെ പ്രതിമാസ പരിധി 25000 രൂപയാണ്. എന്നാൽ നിങ്ങൾ ഒരു ബാങ്കിൽ പോയി എൻഇഎഫ്ടി ഉപയോഗിക്കുകയാണെങ്കിൽ 50000 രൂപ വരെ അയക്കാനാകും. ബാങ്കുകളും അംഗീകൃത ഏജൻസികളും വഴി ചെറിയ തുകയ്ക്കുള്ള പണമിടപാടുകളുടെ നിലവിലുള്ള നിയമങ്ങൾ ഏകീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ ഡയറക്ഷൻസ് 2026 പുറത്തിറക്കി.

ബാങ്ക് അക്കൌണ്ടില്ലാത്ത ഒരാൾക്ക് എത്ര രൂപ സ്വീകരിക്കാനാകും?

നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ നിന്ന് ബാങ്ക് അക്കൌണ്ട് ഇല്ലാത്ത ഒരാൾക്ക് പണം അയക്കുകയാണെങ്കിൽ സ്വീകർത്താവിന് എടിഎം, ബിസി അല്ലെങ്കിൽ മറ്റ് അംഗീകൃത മാർഗങ്ങളിലൂടെ പണം സ്വീകരിക്കാം. ബാങ്ക് ശാഖയ്ക്ക് പുറത്ത് പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഉൾപ്പെടെയുള്ള അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ നൽകുന്ന അംഗീകൃത ബാങ്കിങ് ഏജൻറാണ് ബിസിനസ് കറസ്പോണ്ടൻറ്. ക്യാഷ് പേ ഔട്ട് സേവനത്തിന് കീഴിൽ കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക ഒരു ഇടപാടിന് 10000 രൂപയും ഒരു ഗുണഭോക്താവിന് പ്രതിമാസം മൊത്തം 25000 രൂപയും ആയിരിക്കും.

എടിഎം, ബിസി എന്നിവ വഴി നിങ്ങൾക്ക് എത്ര പണം അയക്കാം?

ക്യാഷ് പേ ഇൻ സേവനത്തിലൂടെ നിങ്ങൾക്ക് ബാങ്ക് അക്കൌണ്ട് ഇല്ലെങ്കിൽ പോലും മറ്റൊരാളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട പണം നിക്ഷേപിക്കാനാകും. ഇതിനായി ആർബിഐ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഒരു ഇടപാടിൽ 5000 രൂപയും പ്രതിമാസ പരിധി 25000 രൂപയുമാണ്. ബാങ്ക് ശാഖ വഴി എൻഇഎഫ്ടി വഴി വാക്ക് ഇൻ ഉപഭോക്താക്കൾക്ക് ഒരു ഇടപാടിന് 50000 രൂപ വരെ അയക്കാം.

കെവൈസി, ആധികാരികതാ രേഖകൾ എന്തെല്ലാം?

ക്യാഷ് പേ ഇൻ സേവനം വഴി പണം അയക്കുമ്പോൾ ബാങ്കുകളും ബിസികളും 2025ലെ കെവൈസി നിർദേശപ്രകാരം സ്ഥിരീകരിച്ച മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക സാധുതയുള്ള രേഖയും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യും. ഓരോ ഇടപാടിനും അഡീഷണൽ ഫാക്ടർ ഓഫ് ഓതൻറിക്കേഷൻ വഴിയുള്ള പരിശോധന ആവശ്യമാണ്.

ഈ പണമിടപാടുകൾക്ക് ബാങ്കുകൾ ഫീസ് ഈടാക്കുമോ?

ആഭ്യന്തര പണമിടപാട് സേവനങ്ങൾക്കായി ബാങ്കുകൾക്കും ബാങ്ക് ഇതര സ്ഥാപനങ്ങൾക്കും ന്യായമായ നിരക്കുകൾ തീരുമാനിക്കാം. ഉപഭോക്താക്കൾക്ക് ആർബിഐ ഇൻറഗ്രേറ്റഡ് ഒംബുഡ്സ്മാൻ സ്കീം 2026 പ്രകാരം പരാതികൾ ഉന്നയിക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author