SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

കൂടുതൽ പ്രോട്ടീൻ ആരോഗ്യത്തിന് ദോഷമോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ...

പ്രായമായവർ പ്രോട്ടീൻ അളവ് കുറയ്ക്കുന്നത് വാർദ്ധക്യ സഹജമായ രോഗങ്ങൾ തടയാൻ സഹായിക്കും.

Edited by Karthika V Updated by SUPPORT USER
Published: Aug 08, 2026, 05:55 PM | Updated: Aug 12, 2026, 05:48 PM

ആരോഗ്യത്തിന് ഭക്ഷണക്രമം ഒരു വലിയ ഫാക്ടറാണ്. ഭക്ഷണക്രമത്തിൽ നമ്മൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ നാം അറിയാതെ തന്നെ ആരോഗ്യത്തെയും സ്വാധീനിക്കും. പ്രോട്ടീൻ ശരീരത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാൽ പ്രോട്ടീൻ കഴിക്കുന്നതിന് കൃത്യമായ അളവുണ്ടോ? ആരൊക്കെ ഏതൊക്കെ അളവിൽ കഴിക്കണം?

പേശികളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. എന്നാൽ പ്രായമായവരിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് നല്ലതല്ല. പ്രായമാകുമ്പോൾ ശരീരം ആവശ്യപ്പെടുന്നതിനേക്കാൾ അല്പം കുറഞ്ഞ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാനും വാർദ്ധക്യ സഹജമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

350-ലധികം പഠനങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഇത്തരത്തിലൊരു നി​ഗമനത്തിൽ എത്തിയിരിക്കുന്നത്. പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവയുടെ ഉപഭോഗവും വാർദ്ധക്യം, ശരീരത്തിന്റെ ഉപാപചയം (metabolism), ആയുസ്സ് എന്നിവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. പ്രായമായവർ പ്രോട്ടീൻ അളവ് അല്പം കുറയ്ക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

പഠനം പറയുന്നത് എന്ത്?

മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളിൽ അടങ്ങിയിരിക്കുന്ന പ്രത്യേക അമിനോ ആസിഡുകൾ കൂടുതൽ കഴിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനം വേഗത്തിലാക്കുകയും, അതുവഴി വേഗത്തിൽ വാർദ്ധക്യവും രോഗങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു.

എല്ലാവരും പ്രോട്ടീൻ കുറച്ച് കഴിക്കണോ?

പ്രോട്ടീൻ എത്ര കഴിക്കണം എന്നത് വ്യക്തിയുടെ പ്രായം, ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രായമായവർ, കായികതാരങ്ങൾ, രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നവർ, പേശികളുടെ ബലം നഷ്ടപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക് പേശികളുടെ കരുത്ത് നിലനിർത്താൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. എന്നാൽ, ആരോഗ്യമുള്ള മുതിർന്നവരോ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നവരോ ആണ് നിങ്ങളെങ്കിൽ കൂടുതൽ പ്രോട്ടീൻ കഴിക്കേണ്ടതില്ല.

ആരോഗ്യ സംഘടനകൾ ശുപാർശ ചെയ്യുന്നത്...

ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന സമീകൃതാഹാരത്തിന്റെ പ്രധാന ഭാഗമാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം. പ്രോട്ടീന്റെ അളവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, നട്സ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകസമൃദ്ധമായ മറ്റ് ആഹാരങ്ങളുമായി പ്രോട്ടീൻ ചേർത്ത് കഴിക്കുക.

ശരീരത്തിന്റെ വളർച്ചയ്ക്കും കേടുപാടുകൾ കുറയ്ക്കുന്നതിനും പ്രോട്ടീൻ വളരെ പ്രധാനമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു. എന്നാൽ, പ്രായത്തിന് പുറമെ ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളുടെ തോതും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കണം പ്രോട്ടീന്റെ അളവ് തീരുമാനിക്കേണ്ടത്. ഭൂരിഭാഗം മുതിർന്നവർക്കും ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ വലിയ തോതിൽ പ്രോട്ടീൻ സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്നും മയോ ക്ലിനിക്ക് ശുപാർശ ചെയ്യുന്നു. അധികമാകാതെയും കുറഞ്ഞുപോകാതെയും കൃത്യമായ അളവിൽ പ്രോട്ടീൻ കഴിക്കണമെന്ന് പഠനങ്ങൾ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author