Hair Care Tips: ഇടതൂർന്ന തിളക്കമുള്ള മുടി വേണോ? അടുക്കളയിലെ ഈ രണ്ട ഐറ്റംസ് മതി! മാറ്റം കണ്ടറിയാം
മുടിയുടെ സംരക്ഷണത്തിന് കറിവേപ്പിലയും വെളിച്ചെണ്ണയും ബെസ്റ്റാ. ഈ കൂട്ട് പരീക്ഷിക്കാം!
നല്ല, ഇടതൂർന്ന, തിളക്കമുള്ള മുടി ആഗ്രഹിക്കാത്തവർ ആരാണുള്ളത്. അന്തരീക്ഷ മലിനീകരണം, ഹോർമോൺ വ്യതിയാനം, കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവയൊക്കെ തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. മുടി കൊഴിച്ചിൽ, അകാലനര തുടങ്ങിയ പ്രശ്നങ്ങളൊക്കെയും ഇന്ന് പലരെയും അലട്ടുന്നുണ്ട്. മാനസിക സമ്മർദ്ദം പോലുള്ള ആരോഗ്യ പ്രശ്നങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.
മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി വീണ്ടും വിപണിയിൽ നിന്ന് കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി പ്രയോഗിക്കാതെ പ്രകൃതിദത്തമായ പരിഹാരങ്ങൾ കണ്ടെത്താം. ഇതിന് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണ് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന കറിവേപ്പിലയും വെളിച്ചെണ്ണയും. മുടിക്ക് മൃദുത്വം നൽകാനും മുടി നന്നായി വളരാനും ഈ കൂട്ട് സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
ശുദ്ധമായ വെളിച്ചെണ്ണ – 1 കപ്പ്
കറിവേപ്പില – 1 കൈപ്പിടി
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതീയിൽ ചൂടാക്കുക. ഇതിലേക്ക് കറിവേപ്പില ഇട്ട് ചൂടാക്കുക. കറിവേപ്പില കറുപ്പ് അല്ലെങ്കില്‍ കരിഞ്ഞ പരുവമാകുന്നതുവരെ ഇത്തരത്തിൽ തിളപ്പിക്കണം. ഇതിന് ഏകദേശം 5 മുതൽ 10 മിനിറ്റ് എടുക്കും. തിളച്ച ശേഷം അടുപ്പ് ഓഫ് ചെയ്ത് കൂട്ട് തണുക്കാനായി മാറ്റി വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഇത് അരിച്ചെടുത്ത് ഒരു കുപ്പിയിൽ സൂക്ഷിക്കാം.
ഉപയോഗിക്കേണ്ടതെങ്ങനെ
ആഴ്ചയിൽ 2-3 തവണ ഈ എണ്ണ ഉപയോഗിക്കാം. തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിച്ച ശേഷം മസ്സാജ് ചെയ്യണം. തുടർന്ന് 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകിക്കളയുക.
ഗുണങ്ങൾ എന്തൊക്കെ?
കറിവേപ്പില: കറിവേപ്പിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ, ബീറ്റാ-കരോട്ടിൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ കോശങ്ങൾക്ക് ഉത്തേജനം നൽകാൻ ഇത് സഹായിക്കും. മുടിയുടെ വേരുകളെ ബലപ്പെടുത്തും. കൂടാതെ, ഇതിലെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ അകറ്റും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുകയും അകാലനര തടയുകയും ചെയ്യുന്നു കറിവേപ്പില.
വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ ലാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പത്തിൽ മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലും. ഒപ്പം മുടിക്ക് ആവശ്യമായ ഈർപ്പവും പോഷണവും നൽകുകയും ചെയ്യും. മുടിയിലെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാനും വെളിച്ചെണ്ണ ബെസ്റ്റാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.