SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

ശബരിമല തീർത്ഥാടനത്തിൽ പുതിയ മാറ്റങ്ങൾ; ഇൻഷുറൻസ് പരിരക്ഷ, ദർശനത്തിന് പുതിയ സൗകര്യങ്ങൾ, അറിയാം...

Utility

Sabarimala Temple Darshan 2026:മണ്ഡല മകരവിളക്ക് മഹോത്സവത്തതിനായി ശബരിമല നട ഇന്ന് രാവിലെ തുറന്നു. ഇനി വ്രതശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും ദിനങ്ങൾ.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 17, 2026, 02:41 PM | Updated: Nov 17, 2026, 02:41 PM

മണ്ഡല മകരവിളക്ക് ദർശനത്തിനായി ശബരിമലയിലെത്താൻ കാത്തിരുന്ന ഭക്തരുടെ കാത്തിരിപ്പിന് ഇന്നത്തോടെ അവസാനമായിരിക്കുകയാണ്. മണ്ഡല മഹോത്സവത്തിനായി ഇന്നലെ വൈകുന്നേരം 5 മണിയോടെ ശബരിമല നട തുറന്നു. വൃശ്ചികം ഒന്നായ ഇന്ന് മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്.

ഇത്തവണ ശബരിമലയിൽ ദർശനത്തിനായി എത്തുന്ന ഭക്തർ അറിയേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇത്തവണത്തെ ദർശനത്തിനായി അതായത് 2026-27 മണ്ഡല മകരവിളക്ക് തീർത്ഥാടന വേളയിൽ അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് 5 പ്രധാന മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ വർഷത്തെ തീർത്ഥാടനം വിശ്വാസത്തിലും പാരമ്പര്യത്തിലും മാത്രമല്ല ഭക്തരുടെ സുരക്ഷയ്ക്കും ദർശന സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്.

മണ്ഡല കാലത്ത് ആദ്യമായി രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, ദിവസവും ദർശനത്തിന് അനുവദിക്കുന്ന ഭകതരുടെ എണ്ണം അങ്ങനെ പ്രധാനപ്പെട്ട 5 മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ശബരിമല ദർശനത്തിന് പദ്ധതിയിടുന്നവർ ഇത് അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്...

മണ്ഡല പൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. 41 ദിവസത്തെ മണ്ഡലപൂജ ഇന്ന് അതായത് നവംബർ 17 മുതലാണ് തുടക്കമിടുന്നത്. ഈ കാലയളവിൽ രാജ്യമെമ്പാടുമുള്ള നിരവധി ഭക്തർ ശബരിമലയിലെത്തും.

ഇത്തവണ ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ്. ഇൻഷുറൻസ് പ്രീമിയം ദേവസ്വം ബോർഡാണ് വഹിക്കുന്നത്. ഈ പരിരക്ഷ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഒരുപോലെ ലഭിക്കും.

യാത്രയ്ക്ക് മുൻപുള്ള ദിവസം മുതൽ 3 ദിവസം വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഈ കാലയളവിനുള്ളിൽ തീർത്ഥാടകന് വിയോഗം സംഭവിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഇനി സന്നിധാനത്തു നിന്നും മടങ്ങിയെത്തിയ ശേഷമാണ് മരണം സംഭവിക്കുന്നതെങ്കിലും നിശ്ചിത പരിരക്ഷാ കാലയളവിനുള്ളിൽ ക്ലയിം ചെയ്യാം എന്നാണ് റിപ്പോർട്ട്.

ഭക്തർക്ക് https://sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വെർച്വൽ ക്യൂ വഴി സൗജന്യമായി ബുക്ക് ചെയ്യാം. ഇതിനായി ഇവർ വ്യക്തിഗത വിവരങ്ങൾ, തിരിച്ചറിയൽ വിശദാംശങ്ങൾ എന്നിവ നൽകി ലഭ്യമായ ദർശന സ്ലോട്ടുകൾ തിരഞ്ഞെടുക്കുകയും വേണം. ബുക്കിംഗ് പൂർത്തിയായാൽ പാസ് സുരക്ഷിതമായി സൂക്ഷിക്കുക. തുടർന്ന് യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കാനും മറക്കരുത്.

ശബരിമല ദർശനത്തിനായി പ്രതിദിനം 80000 ഭക്തരെയാണ് അനുവദിക്കുന്നത്. ഇതിൽ 60000 സ്ലോട്ടുകൾ ഓൺലൈൻ ബുക്കിങ്ങിനും 14000 സ്ലോട്ടുകൾ സ്പോട്ട് ബുക്കിംങ്ങുമാണ്. സ്പോട്ട് ബുക്കിംഗ് നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിൽ ലഭ്യമാകും. എന്നാൽ ഈ സൗകര്യം പമ്പയിൽ ഇല്ല എന്നത് ശ്രദ്ധിക്കണം.

  1. അരവണ വീട്ടിലെത്തിക്കാനുള്ള തപാൽ സേവനം

ഭക്തർക്ക് അരവണപ്രസാദം വീട്ടിലെത്തിക്കാനായി തപാൽ വകുപ്പുമായി സഹകരിച്ചു പാർസൽ സേവനവും ആരംഭിക്കും. തപാൽ കൗണ്ടറിൽ പണം അടച്ചു വിലാസം നൽകിയാൽ പ്രസാദം വീട്ടിലെത്തിക്കും. ഇതിനായി ചെറിയ സേവന നിരക്കുകൾ ഈടാക്കുമെന്നും റിപ്പോർട്ടുണ്ട്. 50 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

  1. നിലയ്ക്കലിൽ AI അധിഷ്ഠിത പാർക്കിങ് സംവിധാനം

ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിലയ്ക്കലിൽ AI അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനം ഒരുക്കുന്നുണ്ട്. നിലവിലുള്ള 22 പാർക്കിങ് മേഖലകളെ 11 സോണുകളായി ഏകീകരിക്കും. വാഹനങ്ങളുടെ പ്രവേശനവും പുറത്തേക്കുള്ള നീക്കവും നിരീക്ഷിക്കാൻ Entry/Ext കവാടങ്ങളിൽ AI ക്യാമറകൾ സ്ഥാപിക്കും.

ഇതിനായി വരുന്ന 4.5 കോടി രൂപയുടെ ചെലവിൽ 3.25 കോടി രൂപ പോലീസും ബാക്കിവരുന്ന 1.25 കോടി രൂപ ദേവസ്വം ബോർഡുമാണ് വഹിക്കുന്നത്. ചക്കുപാലം പാർക്കിങ് മേഖലയിലേക്ക് ടാക്സികൾക്ക് പ്രവേശനം അനുവദിക്കാനും ഉത്സവകാല നിയന്ത്രണങ്ങൾക്കായി പ്രത്യേക കൺട്രോൾ റൂം ഒരുക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

ശബരിമല പാതയിൽ വിശ്രമത്തിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നിലയ്ക്കലിൽ ഒരേസമയം അയ്യായിരത്തോളം പേർക്ക് വിശ്രമിക്കാവുന്ന വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്. ഒപ്പം അപ്പാച്ചിമേട്ടിലെ വിശ്രമകേന്ദ്രം നവീകരിച്ചിട്ടുണ്ട്. അതുപോലെ ചാലക്കയം–പമ്പ പാതയിൽ LED ലൈറ്റുകൾ സ്ഥാപിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author