SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Sabarimala: ശബരിമല മണ്ഡലകാലം: വെർച്വൽ ക്യൂ ബുക്കിംഗ് എങ്ങനെ ചെയ്യാം? അറിയാം...

Utility

Sabarimala Q Online Booking: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ എങ്ങനെ ബുക്ക് ചെയ്യാം.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 20, 2026, 09:43 AM | Updated: Nov 20, 2026, 09:43 AM

പത്തനംതിട്ട: ശബരിമലയിലെ തിരക്കൊഴിവാക്കി ദർശനം സുഗമമാക്കുന്നതിനായി കേരളാ പോലീസ് ആവിഷ്കകരിച്ച ഒരു സംവിധാനമാണ് ഈ വെർച്വൽ ക്യൂ. കഴിഞ്ഞ വർഷം വരെ ഇതിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് പോലീസായിരുന്നു. എന്നാൽ ഇത്തവണ ഹൈക്കോടതി വിധിയെ തുടർന്ന് ദേവസ്വം ബോർഡ് നേരിട്ടാണ് വെർച്വൽ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്.

ഇത്തവണയും ദർശനം സാധ്യമാകണമെങ്കിൽ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. അതിനായി തീർത്ഥാടകർ ദർശനത്തിനുള്ള തീയതിയും സമയവും തിരഞ്ഞെടുത്ത ശേഷം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യണം. ഇനി ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യവും ദേവസ്വം ഒരുക്കിയിട്ടുണ്ട്.

വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ തീർത്ഥാടകർക്ക് അവരുടെ ആധാർ, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ ആവശ്യമാണ്. വെർച്വൽ ക്യൂവിലക്ക് sabarimalaonline.org എന്ന വെബ്സൈറ്റുവഴി ബുക്ക് ചെയ്യാം. എന്നാൽ 5 വയസിനു താഴെയുള്ള കുട്ടികൾക്കായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ട ആവശ്യം ഇല്ല. ഓൺലൈനായി ദിവസവും 120000 തീർത്ഥാടകർക്ക് ബുക്ക് ചെയ്യാൻ കഴിയും.

വെർച്വൽ ക്യൂ ബുക്ക് ചെയ്യണ്ടത് എങ്ങനെ? (How to book virtual Queue?)

പ്രൊഫൈലിലെ ട്രാൻസാക്ഷൻ ഹിസ്റ്ററി എന്ന ഓപ്ഷനിൽ കയറി പിഡിഎഫ് ഡൌൺലോഡ് ചെയ്ത സൂക്ഷിച്ചു വയ്ക്കുക. ശേഷം ദർശനത്തിന് പോകുമ്പോൾ ഈ പിഡിഎഫിന്റെ പകർപ്പും തീർത്ഥാടകരുടെ തിരിച്ചറിയൽ കാർഡും കയ്യിൽ സൂക്ഷിക്കണം.

അഞ്ചിൽ കൂടുതൽ തീർഥാകദർ ആൺ പോകുന്നതെങ്കിൽ വീണ്ടും ലോഗിൻ ചെയ്ത അതെ തീയതിയും സമയവും തിരഞ്ഞെടുത്ത ബാക്കിയുള്ളവരുടെ ഡീറ്റെയിൽസ് നൽകിയാൽ മതിയാകും.

സ്പോട്ട് ബുക്കിംഗ്

ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിഷമിക്കണ്ട അങ്ങനെയുള്ളവർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സംസ്ഥാത്തെ ഇടത്താവളങ്ങളിലും നിലയ്ക്കലിലും സ്പോട്ട് ബുക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടി നിന്നും മൊബൈൽ നമ്പരും തിരിച്ചറിയൽ കാർഡും നൽകി ദർശനത്തിനുള്ള സമയം ബുക്ക് ചെയ്യാനാകും. സ്പോട്ട് ബുക്കിങ് സൗകര്യം ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത് 12 കേന്ദ്രങ്ങളിലാണ്.

സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author