Tax Audit Deadline: നികുതിദായകർക്ക് ആശ്വാസം, ടാക്സ് ഓഡിറ്റ് തീയതി നീട്ടിനൽകി ആദായനികുതി വകുപ്പ്
ആദായനികുതി ഓഡിറ്റ് തീയതി ഒക്ടോബർ 21ലേക്കും, ഐടിആർ തീയതി നവംബർ 21ലേക്കും ആദായനികുതി വകുപ്പ് നീട്ടി.
രാജ്യത്തെ നികുതിദായകര്‍ക്ക് ആശ്വാസവാര്‍ത്ത നല്‍കി ആദായനികുതി വകുപ്പ്. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 21 വരെ നീട്ടി. ഇതോടെ ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും തങ്ങളുടെ ടാക്സ് ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യേണ്ടി വന്ന കടുത്ത ഓഡിറ്റ് ജോലികൾ, ടാക്സ് ഫയലിംഗ് യൂട്ടിലിറ്റികളിലെ മാറ്റങ്ങൾ, പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ, യുഡിഐഎൻ (UDIN) ജനറേറ്റ് ചെയ്യുന്നതിലുണ്ടായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്ന സമയത്താണ് തീരുമാനം വന്നിരിക്കുന്നത്. പുതിയ പ്രഖ്യാപനം നികുതിദായകർക്ക് തങ്ങളുടെ ടാക്സ് ഓഡിറ്റും ആദായനികുതി റിട്ടേണുകളും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്താൻ സഹായകരമാകും.
വിദഗ്ധരുടെ നിര്‍ദേശം
അക്കൗണ്ടുകളും ടാക്സ് ഓഡിറ്റ് റിപ്പോർട്ടും (TAR), ഐടിആറും (ITR) ഇതിനകം തയ്യാറാക്കിയവർ അവസാന തീയതി വരെ കാത്തുനിൽക്കാതെ എത്രയും വേഗം ഫോമുകൾ ഫയൽ ചെയ്യാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. അഡീഷണൽ സമയം തെറ്റുകൾ പരിശോധിക്കാനുള്ള ഒരു 'ബഫർ' ആയി മാത്രം ഉപയോഗിക്കുക.
ആദായനികുതി നിയമത്തിലെ സെക്ഷൻ 43B പ്രകാരം ബോണസ്, ലീവ് എൻകാഷ്മെന്റ് തുടങ്ങിയ ചെലവുകൾക്ക് ഡ്യൂ ഡേറ്റിന് മുൻപ് പണം നൽകിയാൽ മാത്രമേ ഡിഡക്ഷൻ ലഭിക്കുകയുള്ളൂ. പണം നൽകുന്നതിന് മുൻപ് ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്താൽ ആ തുക അടയ്ക്കാനിരിക്കുന്നതായി രേഖപ്പെടുത്തപ്പെടാം. ഇത് പിന്നീട് പണം നൽകിയ ശേഷം റിപ്പോർട്ട് റിവൈസ് ചെയ്യാൻ നികുതിദായകരെ നിർബന്ധിതരാക്കും. അതിനാൽ ആദ്യം പണം നൽകിയ ശേഷം നിശ്ചിത തീയതിക്കുള്ളിൽ റിപ്പോർട്ട് ഫയൽ ചെയ്യുന്നതാണ് നല്ലത്. കൂടാതെ അടയ്ക്കാനുള്ള അഡ്വാൻസ് ടാക്സ് തുകയ്ക്ക് ഫയൽ ചെയ്യുന്നത് വരെ സെക്ഷൻ 234B പ്രകാരം പ്രതിമാസം 1 ശതമാനം പലിശ ഈടാക്കുന്നതാണ്. നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ഐടിആർ അവസാന തീയതി നവംബർ 21 ആയി നീട്ടിയിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.