SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

High Blood Pressure: മരുന്നില്ലാതെ ഉയർന്ന ബിപി നിയന്ത്രിക്കാം; ഇക്കാര്യങ്ങൾ ദിവസവും ശീലമാക്കാം!

Utility

രക്തസമ്മർദ്ദം വർധിക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും.

Written By Roniya Baby Updated by Roniya Baby
Published: Oct 17, 2026, 09:38 PM | Updated: Oct 17, 2026, 09:38 PM

ഉയർന്ന രക്തസമ്മർദ്ദം നിരവധി ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നം ആണ്. ബിപി നിയന്ത്രിക്കാൻ പലർക്കും മരുന്നിൻറെ സഹായം ആവശ്യമായി വന്നേക്കാം. മരുന്നിനൊപ്പം തന്നെ ആരോഗ്യകരമായ ജീവിതശൈലിയും ജീവിതത്തിൻറെ ഭാഗമാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ശരീരഭാരം നിയന്ത്രിക്കുന്നത്, സമ്മർദ്ദം കുറയ്ക്കുന്നത്, മതിയായ ഉറക്കം ശീലമാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. ദൈന്യംദിന ജീവിതത്തിലെ പല ശീലങ്ങളും ആരോഗ്യകരമായ രീതിയിൽ പിന്തുടരുന്നതാണ് ബിപി നിയന്ത്രിക്കാൻ കൂടുതൽ ഗുണകരം.

എന്നാൽ, ബിപി നിയന്ത്രിക്കുന്നതിനായി ഡോക്ടർ മരുന്ന് നിർദേശിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ സ്വമേധയാ മരുന്ന് നിർത്തുകയോ ഡോസിൽ വ്യത്യാസം വരുത്തുകയോ ചെയ്യരുത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ മരുന്നിന് പകരം അല്ല. ഇത് ചികിത്സയ്ക്ക് ഒപ്പം പിന്തുടരേണ്ട ശീലങ്ങൾ ആണ്.

TAGS:

About the Author