PVC Aadhar Card: ആധാർ പിവിസി കാർഡ് ഫീസ് വർദ്ധിപ്പിച്ചു, പുതിയ നിരക്കുകളും ഓൺലൈനായി അപേക്ഷിക്കേണ്ട വിധം പരിശോധിക്കാം
)
വ്യക്തികളുടെ കൈവശമുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് അവരുടെ ആധാർ കാർഡ്. അതിനാൽ തന്നെ ആധാർ കാർഡ് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്താൽ അത് ബുദ്ധിമുട്ടുകൾ വരുത്തിവെക്കും. എന്നാൽ നിങ്ങളുടെ കൈവശമുള്ള പിവിസി ആധാർ കാർഡിലാണ് കേടുപാടുകൾ വന്നതെങ്കിൽ പുതിയൊരെണ്ണം ഓൺലൈനായി ഓർഡർ ചെയ്യാൻ സാധിക്കും.
പിവിസി ആധാർ കാർഡ്
പിവിസി ആധാർ കാർഡ് ഓൺലൈൻ വഴി 75 രൂപയ്ക്ക് അപേക്ഷിക്കാം. ഡെലിവറി ചാർജും നികുതിയും അടക്കമാണ് ഈ തുക. മുൻപ് 50 രൂപയായിരുന്നു നിരക്ക്. 2020-ൽ സേവനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ വിലവർദ്ധനവാണിത്. ഒരു ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് സമാനമാണ് പിവിസി ആധാർ കാർഡ്. ആധാർ കാർഡിലെ വിവരങ്ങൾ എല്ലാം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
പിവിസി ആധാർ കാർഡ് സാധാരണ പേപ്പർ പതിപ്പിനേക്കാൾ കൂടുതൽ കാലം കേടുകൂടാതെ നിലനിൽക്കും. കൂടുതൽ സുരക്ഷാ സവിശേഷതകളോടെയാണ് കാർഡ് വരുന്നത്, ഒപ്പം കൊണ്ടുനടക്കാനും എളുപ്പമാണ്. രൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും സാധാരണ ആധാർ ലെറ്ററിനും ഇ-ആധാർ രേഖയ്ക്കും തുല്യമായ മൂല്യം തന്നെയാണ് ഇതിനുമുള്ളത്.
എങ്ങനെ ഓർഡർ ചെയ്യാം?
. UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
. 'Get Aadhar' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
. 'Order Aadhar PVC Card' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
. ആധാർ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകി 'Send OTP' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
. മൊബൈലിൽ ലഭിച്ച OTP നമ്പർ നൽകുക.
. വീണ്ടും 'Order Aadhaar PVC Card' എന്നതിൽ ക്ലിക്ക് ചെയ്യുക.
. നിങ്ങളുടെ വിവരങ്ങളെല്ലാം സ്ക്രീനിൽ കാണാൻ കഴിയും.
. ഇതിനുശേഷം 'Next' ക്ലിക്ക് ചെയ്താൽ പേയ്മെന്റ് ഓപ്ഷൻ ലഭിക്കും.
. ഫീസ് അടക്കാനുള്ള രീതി തിരഞ്ഞെടുത്ത് ഓൺലൈനായി 75 രൂപ അടയ്ക്കാം.
. പണം അടച്ച് കഴിഞ്ഞാൽ പിവിസി കാർഡിനായുള്ള ഓർഡർ പൂർത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)