SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

National Insurance Company: നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ അപ്രൻറീസ് തസ്തികയിൽ ഒഴിവുകൾ; നവംബർ 18 വരെ അപേക്ഷ സമർപ്പിക്കാം

Career

കേരളത്തിൽ ഉൾപ്പെടെ ആകെ 200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Nov 12, 2026, 12:48 PM | Updated: Nov 12, 2026, 12:48 PM

നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അപ്രൻറീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രമുഖ പൊതുമേഖല ജനറൽ ഇൻഷുറൻസ് സ്ഥാപനമാണ് നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. കേരളത്തിൽ ഉൾപ്പെടെ 200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബിരുദം പൂർത്തിയായവർക്കാണ് അപ്രൻറീസ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനാകുക. വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, അഗ്നിബാധകൾക്കുള്ള ഇൻഷുറൻസ് തുടങ്ങിയ മേഖലകളെക്കുറിച്ച് അപ്രൻറീസ് കാലയളവിൽ നേരിട്ട് മനസ്സിലാക്കാം.

നവംബർ 18 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകുക. ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന 200 ഒഴിവുകളിൽ 10 എണ്ണം കേരളത്തിലാണ്. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും 10 വീതമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുജിസി/ എഐസിടിഇ അംഗീകാരം ഉള്ള സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 01.04.2026നകം പാസായവർക്കാണ് അപേക്ഷിക്കാനാകുക. മുഴുവൻ സമയ പഠനത്തിലൂടെ റെഗുലർ ആയി കോഴ്സ് പൂർത്തിയായിരിക്കണം.

പ്രായപരിധി 01.04.2026 തിയതി കണക്കാക്കി 21നും 31നും വയസിന് ഇടയിലായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്കും പട്ടിക ജാതി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ വയസിൽ ഇളവ് ലഭിക്കും. പിന്നോക്ക/പട്ടിക വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് യഥാക്രമം 43, 45 വയസ് വരെ അപേക്ഷ സമർപ്പിക്കാം.

അക്കാദമിക് നിലവാരം കണക്കിലെടുത്താണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരിൽ നിന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ക്ഷണിക്കും. ഉദ്യോഗാർഥികൾ നാഷണൽ അപ്രൻറീസ്ഷിപ് ട്രെയിനിങ് സ്കീം പോർട്ടലിൽ നേരത്തെ പേര് രജിസ്റ്റർ ചെയ്തവർ ആകണം. നാഷണൽ അപ്രൻറീസ്ഷിപ് ട്രെയിനിങ് സ്കീം പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ nats.education.gov.in എന്ന പോർട്ടൽ വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുക. പിന്നീട് നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്ന് സെർച്ച് ചെയ്ത് അപ്രൻറീസ് അപേക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന എൻറോൾ നമ്പർ സൂക്ഷിച്ചുവയ്ക്കണം. പ്രതിമാസം 15,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഒരു വർഷത്തേക്കായിരിക്കും നിയമനം. സ്ഥാപനത്തിൻറെ അവധി ദിനങ്ങൾക്ക് പുറമേ 12 കാഷ്വൽ ലീവും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author