iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

BEML Recruitment 2026: ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡിൽ 1346 അപ്രൻറീസ് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 8

പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡിലേക്ക് (ബിഇഎംഎൽ) അപ്രൻറീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭാരമേറിയ യന്ത്രോപകരണങ്ങൾ നിർമിക്കുന്ന വൻകിട കമ്പനിയാണ് ഭാരത് എർത്ത് മൂവേർസ്. കേരളത്തിൽ പാലക്കാട് ഉൾപ്പെടെ വിവിധ ട്രേഡുകളിലായി 1346 അപ്രൻറീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി സെപ്തംബർ എട്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒഴിവുകൾ

ബിഇഎംഎല്ലിൻറെ കോലാർ ഗോൾഡ് ഫീൽഡ് കോംപ്ലക്സിലേക്ക് 608, ബെംഗളൂരു കോംപ്ലക്സിലേക്ക് 400, മൈസൂരു കോംപ്ലക്സിലേക്ക് 227, കേരളത്തിലെ പാലക്കാട്ടേക്ക് 111 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത

വ്യത്യസ്ത ട്രേഡുകളിലേക്ക് ബിടെക് / തത്തുല്യം / ബിഎ / ബി എസ് സി / ബികോം / ബിസിഎ / ബിബിഎ / എഞ്ചിനീയറിങ് ഡിപ്ലോമ / ഐടിഐ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർക്ക് അതത് ട്രേഡിനോട് ചേർന്ന് നിൽക്കുന്ന കോർ / അനുബന്ധ വിഷയത്തിൽ ആയിരിക്കണം യോഗ്യത ഉണ്ടായിരിക്കേണ്ടത്. റഗുലർ കോഴ്സിലൂടെ മുഴുവൻ സമയ പഠനത്തിലൂടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതയായിരിക്കണം. 08-09-2026 കണക്കാക്കി പ്രായം 17 വയസിൽ താഴെ ആകരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത് മൂന്ന് വർഷത്തിനുള്ളിൽ ആയിരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.