iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

BEL Recruitment 2026: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നിയമനം കൊച്ചിയിൽ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ കൊച്ചി യൂണിറ്റിലേക്ക് ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിലേക്ക് സെപ്തംബർ 23വരെ അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ

ഇലക്ട്രോണിക്സ്- 6 ഒഴിവുകൾ

മെക്കാനിക്കൽ- 3 ഒഴിവുകൾ

കംപ്യൂട്ടർ സയൻസ്- 5 ഒഴിവുകൾ

ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറൽ- 7, ഒ.ബി.സി- 3, എസ്.സി- 2, എസ്.ടി- 1, ഇ.ഡബ്ല്യു.എസ്- 1 എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം. പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും.

ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ടെലി കമ്മ്യൂണിക്കേഷൻ

മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിങ്. കംപ്യൂട്ടർ സയൻസ്: കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി

2026 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കി പരമാവധി പ്രായം 28 ആണ്. നിയമാനുസൃത പ്രായ ഇളവുകളും ലഭിക്കും. ഒ.ബി.സി- 3 വർഷം, എസ്.സി/എസ്.ടി- 5 വർഷം, ഭിന്നശേഷിക്കാർ- 10 വർഷം. വിമുക്തഭടന്മാർക്ക് കേന്ദ്രസർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ്

പ്രവൃത്തി പരിചയവും അക്കാദമിക് യോഗ്യതകളും പരിശോധിച്ച് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 85 മാർക്കിൻറെ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 3 ടയർ എസി ട്രെയിൻ യാത്രാബത്ത ലഭിക്കും.

ശമ്പളം

40,000-1,40,000. ഡി.എ, എച്ച്ആർഎ ഉൾപ്പെടെ തുടക്കത്തിൽ പ്രതിമാസം ഏകദേശം 70,000 രൂപയോളം വേതനം ലഭിക്കും. കൂടാതെ വാർഷിക ഇൻക്രിമെൻറും അനുവദിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.