SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cochin Port Authority Recruitment 2026: പ്ലസ് ടു പാസായിട്ടുണ്ടോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇതാ അവസരം

Cochin Port Authority Recruitment: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിജ്ഞാനം വേണം

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 14, 2026, 02:43 PM | Updated: Sep 14, 2026, 02:43 PM

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അവസരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒഴിവുകൾ 8 എണ്ണമാണ് ഉള്ളത്. പ്ലസ് ടു പായവർക്കും ബന്ധപ്പെട്ട മേഖയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 12 വരെ സമർപ്പിക്കാം.

പോസ്റ്റുകൾ ഏതൊക്കെ എന്നറിയാം...

അസിസ്റ്റന്റ് മറൈൻ സർവീസസ് ഓഫീസർ

മൊത്തം ഒഴിവ് 4 എണ്ണം, ശമ്പളം പ്രതിമാസം 50000 രൂപയാണ്, പ്രായപരിധി 57 വയസുവരെ, അപേക്ഷകൻ ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി കുറഞ്ഞത് 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ NWKO യോഗ്യതയും യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനൊപ്പം പന്ത്രണ്ടാം ക്‌ളാസും തത്തുല്യ യോഗ്യതയും ആവശ്യമാണ്. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിജ്ഞാനം വേണം. ഇതിനെല്ലാത്തിനും പുറമെ പോർട്ട് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ഡെപ്യൂട്ടി മറൈൻ സർവീസസ് ഓഫീസർ

മൊത്തം ഒഴിവ് 2 എണ്ണം, ശമ്പളം പ്രതിമാസം 55000 രൂപയാണ്, പ്രായപരിധി 57 വയസ്, അപേക്ഷകന് ഇന്ത്യൻ നേവിയിൽ എക്സിക്യു്ട്ടീവ് ബ്രാഞ്ചിൽ പെട്ടി ഓഫീസർ ആയി 7 വർഷത്തെ പ്രവൃത്തിപരിചയം. അതല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ് ക്വളിഫിക്കേഷൻ പരിചയവും. അതുപോലെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഇത് കൂടാതെ Asistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയും ആവശ്യമാണ്. എങ്കിലും പോർട്ട് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

മറൈൻ സർവീസസ് ഓഫീസർ

ആകെ ഒഴിവ് ഒരെണ്ണം, ശമ്പളം-60000, പ്രായപരിധി 57 വയസ്, ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസറാ യി 7 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണമെന്നാണ് റിപ്പോർട്ട്. പിന്നെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമുണ്ട്. ഇതിനുപുറമെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ Deputy Marine Foreman, Deputy Marine Services Officer തുടങ്ങിയ തസ്തികകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയുണ്ടാകണം. പോർട്ട് മേഖലയിൽ പ്രവൃത്തിപറിചയമുള്ളവർക്ക് മുൻഗണന.

ഡ്രെഡ്ജർ കമാണ്ടർ

ഒഴിവ് ഒരെണ്ണം മാത്രം, പ്രായപരിധി 64 വയസ്, ഈ പോസ്റ്റിലേക്ക് വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം...

Master Foreign Going Certificate of Competency ഉള്ളവർക്ക് കുറഞ്ഞത് 6 മാസത്തെ Chief Officer പദവിയിലെ പരിചയം വേണം. അല്ലെങ്കിൽ Dredger Master Grade I Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ഉണ്ടാകണം. അല്ലെങ്കിൽ Master NCV Certificate of Competency യും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ആവശ്യയമുണ്ട്.
ഇത് കൂടാതെ ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ Lieutenant Commander അല്ലെങ്കിൽ Commander റാങ്കിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author