iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

GSL Executive Recruitment 2026: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ മികച്ച അവസരം

Career

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടോ? എന്നാൽ ഈ അവസരം ഉപയോഗിക്കൂ...

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ പുറത്തിറങ്ങിയിട്ടുണ്ട്. നിയമനം നടത്തുന്നത് 91 ഒഴിവുകളിലേക്കാണ്.

അപേക്ഷിക്കാൻ പത്താം ക്ലാസ് മുതൽ ബിരുദ യോഗ്യതയുള്ളവർക്ക് ആകാം. നവംബർ 27 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

ഒഴിവുകളെയും തസ്തികകളേയും കുറിച്ച് അറിയാം...

  • അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ) ഒഴിവുകൾ ഒരെണ്ണം, ശമ്പളം 41400
  • ജൂനിയർ സൂപ്പർവൈസർ (സേഫ്റ്റി–ഇലക്ട്രിക്കൽ) ഒഴിവ് ഒരെണ്ണം, ശമ്പളം 41400
  • ജൂനിയർ സൂപ്പർവൈസർ (സബ്‌സ്റ്റേഷൻ) ഒഴിവുകൾ 3 എണ്ണം, ശമ്പളം 41400
  • ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ) ഒഴിവുകൾ 15 എണ്ണം, ശമ്പളം 31200
  • ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ – മുംബൈ ഓഫീസ്) ഒഴിവ് ഒരെണ്ണം, ശമ്പളം 31200
  • ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ഒഴിവുകൾ 12 എണ്ണം, ശമ്പളം 31200
  • ടെക്നിക്കൽ അസിസ്റ്റന്റ് (ഷിപ്പ് ബിൽഡിങ്) ഒഴിവുകൾ 10 എണ്ണം, ശമ്പളം 31200
  • ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) ഒഴിവുകൾ 2 എണ്ണം, ശമ്പളം 31200
  • നഴ്സ് (പുരുഷൻ) ഒഴിവുകൾ 4 എണ്ണം, ശമ്പളം 31200
  • ഷിപ്പ്‌റൈറ്റ് ഫിറ്റർ ഒഴിവുകൾ 4 എണ്ണം, ശമ്പളം 28700
  • വെൽഡർ ഒഴിവുകൾ 7 എണ്ണം, ശമ്പളം 28700
  • ഇൻസ്ട്രുമെന്റ് മെക്കാനിക് ഒഴിവുകൾ 4 എണ്ണം, ശമ്പളം 28700
  • ഡീസൽ മെക്കാനിക് ഒഴിവുകൾ ഒരെണ്ണം, ശമ്പളം 28700
  • ഖലാസി ഒഴിവുകൾ 4 എണ്ണം ശമ്പളം 28700
  • സേഫ്റ്റി സ്റ്റീവാർഡ് ഒഴിവുകൾ 4 എണ്ണം ശമ്പളം 28700
  • EOT ക്രെയിൻ ഓപ്പറേറ്റർ ഒഴിവുകൾ 5 എണ്ണം ശമ്പളം 28700
  • 3G വെൽഡർ (സെമി സ്കിൽഡ്) ഒഴിവുകൾ 5 എണ്ണം, ശമ്പളം 27200
  • ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റേഷൻ) ഒഴിവുകൾ 2 എണ്ണം
  • പെയിന്റർ (സെമി സ്കിൽഡ്) ഒഴിവുകൾ 4 എണ്ണം, ശമ്പളം 27200
  • സ്റ്റീവാർഡ് കം കുക്ക് ഒഴിവുകൾ 2 എണ്ണം, ശമ്പളം 40700
    വിദ്യാഭ്യാസ യോഗ്യത അറിയാം...

ഖലാസി, സേഫ്റ്റി സ്റ്റീവാർഡ്, EOT ക്രെയിൻ ഓപ്പറേറ്റർ, 3G വെൽഡർ, പെയിന്റർ തുടങ്ങിയ തസ്തികകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിബന്ധനകൾ അനുസരിച്ച് അപേക്ഷിക്കാം.

ബന്ധപ്പെട്ട ട്രേഡുകളിൽ ചില തസ്തികകളിലേക്ക് ഐടിഐ, സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ നിർബന്ധമാണ്.

വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡീസൽ മെക്കാനിക്, EOT ക്രെയിൻ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഷിപ്പ് ബിൽഡിങ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ മൂന്ന് വർഷത്തെ ഫുൾടൈം ഡിപ്ലോമയുള്ളവർക്ക് ബന്ധപ്പെട്ട ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്കും അപേക്ഷിക്കാം.

നഴ്‌സിംഗ് പോസ്റ്റിലേക്ക് ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഫുൾടൈം നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ നിർബന്ധം.

ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയ്ക്ക് ബന്ധപ്പെട്ട ബിരുദവും ഹിന്ദി–ഇംഗ്ലീഷ് വിവർത്തന യോഗ്യതയും നിർബന്ധം.

സ്റ്റീവാർഡ് കം കുക്ക് തസ്തികയ്ക്ക് പത്താം ക്ലാസ് യോഗ്യതയ്‌ക്കൊപ്പം പാചകത്തിലും കാറ്ററിങ് മാനേജ്‌മെന്റിലും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമുണ്ട്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

  1. ആദ്യം ഗോവ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.goashipyard.in സന്ദർശിക്കുക.
  2. Notice Board വിഭാഗത്തിലെ Careers ലിങ്കിൽ പ്രവേശിച്ച് GSL Careers തിരഞ്ഞെടുക്കണം
  3. ശേഷം Apply Online ക്ലിക്ക് ചെയ്ത് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക.
  4. തുടർന്ന് യോഗ്യതയും നിബന്ധനകളും പരിശോധിച്ചശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിക്കണം.
  5. ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കുക.
  6. തുടർന്ന് ഓട്ടോ ജനറേറ്റ് ആകുന്ന അപേക്ഷാഫോമിന്റെയും ഫീസ് രസീതിന്റെയും പ്രിന്റ് സൂക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ സന്ദർശിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.