SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Gramin Bank Recruitment 2026: ഗ്രാമീൺ ബാങ്കുകളിൽ കേരളത്തിൽ 435 ഒഴിവുകൾ; അവസാന തിയതി, അപേക്ഷിക്കേണ്ട വിധം- വിശദമായി അറിയാം

Kerala Gramin Bank Job Vacancy: ഓഫീസ് അസിസ്റ്റൻറ്, ഓഫീസർ സ്കെയിൽ I, II, III തസ്തികകളിൽ ആയി 435 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Sep 13, 2026, 01:46 PM | Updated: Sep 13, 2026, 01:46 PM

കേരള ഗ്രാമീൺ ബാങ്ക് 2026ലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ഐബിപിഎസ് (IBPS RRB CRP-XV) വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഓഫീസ് അസിസ്റ്റൻറ്, ഓഫീസർ സ്കെയിൽ I, II, III തസ്തികകളിലായി ആകെ 435 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകൾ

ഓഫീസ് അസിസ്റ്റൻറ് (മൾട്ടിപർപ്പസ്): 350

ഓഫീസർ സ്കെയിൽ I: 55

ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ): 12

ഓഫീസർ സ്കെയിൽ II (ചാർട്ടേഡ് അക്കൌണ്ടൻറ്): 2

ഓഫീസർ സ്കെയിൽ II (ലോ ഓഫീസർ): 3

ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ): 2

ഓഫീസർ സ്കെയിൽ III: 11

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്ക്.

പ്രായപരിധി

ഓഫീസർ അസിസ്റ്റൻറ്: 18-28 വയസ്

ഓഫീസർ സ്കെയിൽ I: 18-30 വയസ്

ഓഫീസർ സ്കെയിൽ II: 21-32 വയസ്

ഓഫീസർ സ്കെയിൽ III: 21-40 വയസ്

അർഹരായ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

അപേക്ഷാഫീസ്: എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗക്കാർക്ക് 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓഫീസ് അസിസ്റ്റൻറ് പ്രിലിമിനറി, മെയ്ൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഓഫീസർ സ്കെയിൽ I പ്രിലിമിനറി, മെയ്ൻസ് പരീക്ഷകൾക്ക് പുറമേ അഭിമുഖവും ഉണ്ടായിരിക്കും. ഓഫീസർ സ്കെയിൽ II, III എന്നിവയ്ക്ക് സിംഗിൾ ലെവൽ എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.

പ്രധാന തിയതികൾ

ഓൺലൈൻ അപേക്ഷ തുടക്കം: 2026 സെപ്തംബർ ഒന്ന്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2026 സെപ്തംബർ 21

പ്രിലിമിനറി പരീക്ഷ: നവംബർ / ഡിസംബർ

മെയ്ൻസ് പരീക്ഷ: 2026 ഡിസംബർ / 2027 ഫെബ്രുവരി

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ ഐ.ബി.പി.എസിൻറെ ഔദ്യോഗിക വെബ്സൈറ്റ് (ibps.in) സന്ദർശിച്ച് 2026 സെപ്തംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author