iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

HCL Recruitment: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 43 ഒഴിവുകൾ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഒഴിവുകൾ 11 വിഭാഗങ്ങളിലായി 43 എണ്ണമാണ്. ഒഴിവുകൾ ഉള്ളത് എഞ്ചിനീയറിങ്, ജിയോളജി, മെഡിക്കൽ, ഫിനാൻസ്, എച്ച്ആർ തുടങ്ങിയ മേഖലകളിലാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട സമയം സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 05 വരെയാണ്‌.

ഒഴിവുകൾ ഏതിലൊക്കെയാണെന്ന് അറിയാം...

ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ 3 ഒഴിവുണ്ട്, ജിയോളജി 6 ഒഴിവ്,
ഇലക്ട്രിക്കൽ 8 ഒഴിവ്, മെക്കാനിക്കൽ 6 ഒഴിവ്, സിവിൽ 4 ഒഴിവ്, മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് 4 ഒഴിവ്,


എൻവയോൺമെന്റ് മാനേജ്മെന്റ് 2 ഒഴിവ്, മിനറൽ പ്രോസസിങ് 3 ഒഴിവ്, ഫിനാൻസ് 3 ഒഴിവ്, ഹ്യൂമൻ റിസോഴ്സസ് 1 ഒഴിവ്, സർവേ 3 ഒഴിവ് എന്നിവയാണ് ഒഴിവുകൾ.

അപേക്ഷിക്കുന്നവർക്ക് ഈ യോഗ്യത വേണം

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഒഴിവുകളിൽ എഞ്ചിനീയറിങ് ബിരുദധാരികൾ വേണം അപേക്ഷിക്കാൻ.

ജിയോളജി തസ്തികയിലേക്ക് അപേക്ഷിക്കാൻ ജിയോളജി/അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തര ബിരുദം വേണം.

ഇൻഡസ്ട്രിയൽ സേഫ്റ്റി തസ്തികയ്ക്ക് എഞ്ചിനീയറിങ്/ടെക്നോളജി ബിരുദത്തോടൊപ്പം സേഫ്റ്റി എഞ്ചിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര യോഗ്യതയോ സേഫ്റ്റി/ഫയർ എഞ്ചിനീയറിങ്ങിൽ ബി.ടെകോ ആവശ്യമുണ്ട്. അതുപോലെ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് എംബിബിഎസ് യോഗ്യതയും നിർദിഷ്ട പ്രവൃത്തിപരിചയവും ആവശ്യമാണ്.

ഫിനാൻസ് വിഭാഗത്തിൽ ആപേക്ഷിക്കുന്നവർക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ ഫൈനൽ പരീക്ഷ പാസായിരിക്കണം.

പ്രായം, പ്രവൃത്തിപരിചയം, ശമ്പളം അറിയാം

ഓരോ തസ്തികയും ഗ്രേഡും അനുസരിച്ച് പരമാവധി പ്രായപരിധി 35 മുതൽ 52 വയസ് ആണ്. അപേക്ഷകർക്ക് കുറഞ്ഞത് 3 മുതൽ 18 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. നിയമനം ലഭിക്കുന്നവർക്ക് 75,400 രൂപ മുതൽ 1,69,600 രൂപ വരെ ശമ്പളം ലഭിക്കാം

തിരഞ്ഞെടുക്കുന്നത് വ്യക്തഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്. ഇനി അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്ത് പരീക്ഷ നടത്തും. അപേക്ഷിക്കേണ്ടത് HCL ന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗം വഴി ഓൺലൈനായിട്ടാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.