KMRL Job Vacancies: ITI, BA, B.Tech യോഗ്യതയുണ്ടോ? എങ്കിൽ കൊച്ചി മെട്രോയിൽ ജോലി നേടാം
KMRL Job Vacancies: കൊച്ചി മെട്രോയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കിതാ ഒരു അവസരം...
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. അപ്രന്റീഷിപ്പ് നിയമനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. പരീശലന കാലാവധി ഒരു വർഷമാണ്.
മൊത്തം 70 ഒഴിവുകളുണ്ട്. ഈ തസ്തികയിലേക്ക് ITI, BA, B.Tech, Diploma, BBA യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 30 നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം.
ഒഴിവുകൾ അറിയാം...
ഗ്രാജുവേറ്റ് അപ്രന്റീസ്- ടെക്നിക്കൽ
ആകെ ഒഴിവുകൾ-16
അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളവർ
സിവിൽ എഞ്ചിനീയറിങ്
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
ലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ
മെക്കാനിക്കൽ എഞ്ചിനീയറിങ്
ഐടി/കമ്പ്യൂട്ടർ സയൻസ്
ഗ്രാജുവേറ്റ് അപ്രന്റീസ്- നോൺ ടെക്നിക്കൽ
ഒഴിവുകൾ-6
അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്
ബിബിഎ
ബികോം
ബിസിഎ
ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ്
ഒഴിവുകൾ-28
അപേക്ഷിക്കാൻ വേണ്ട കോഴ്സുകൾ
ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ്
ഡിപ്ലോമ ഇൻ ഇലക്ടിക്കൽ എൻജിനീയറിങ്
ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്
ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്
ഗ്രേഡ് അപ്രന്റീസ്
ഒഴിവുകൾ 20
അപേക്ഷിക്കാൻ കഴിയുന്ന ഐടിഐ ട്രേഡുകൾ
ഇലക്ട്രീഷൻ
ഇലക്ട്രോണിക്സ്
വെൽഡർ
ഫിറ്റർ
പ്ലംബർ
വേണ്ട യോഗ്യത
അപേക്ഷകർ റഗുലർ കോഴ്സ് പഠിച്ചവർ ആയിരിക്കണം
ഫൈനൽ പരീക്ഷാഫലം വന്ന് 5 വര്‍ഷം കഴിയരുത്
അപേക്ഷിക്കുന്നവർ 18 തികഞ്ഞവർ ആയിരിക്കണം
നേട്ടത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം ലഭിച്ചവർ അപേക്ഷിക്കരുത്
അപേക്ഷിക്കേണ്ട വിധം അറിയാം
ആദ്യം ചെയ്യേണ്ടത്: ഐടിഐ ട്രേഡുകാർക്കായിട്ടുള്ള NAPS പോർട്ടലിലോ അല്ലെങ്കിൽ ഡിഗ്രി ഡിപ്ലോമക്കാർക്കുള്ള NATS പോർട്ടലിയോ കയറി രജിസ്റ്റർ ചെയ്യുക.
ശേഷം രജിസ്ട്രേഷൻ ബമ്പർ ലഭിച്ചു കഴിഞ്ഞ് വിഞ്ജാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ചു ഈ അഡ്രസിലേക്ക് ആവശ്യമായ രേഖകൾ ഉൾപ്പെടെ അയച്ചു കൊടുക്കുക.
അഡ്രസ്: General Manager (HR, ADMN & TRG), Kochi Metro Rail Ltd, Corporate Office, 4th Floor, JLN Stadium Metro Staion, Kaloor Kochi Kerala-682017.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.