SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

NTPC Deputy Manager: എൻടിപിസിയിൽ ഡെപ്യൂട്ടി മാനേജർ അവസരം: 135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

NTPC Deputy Manager Recruitment: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സി ആൻഡ് ഐ എന്നീ വിഭാ​ഗങ്ങളിലായി ആകെ 135 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Aug 14, 2026, 08:17 PM | Updated: Aug 14, 2026, 08:17 PM

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ ഉത്പാദന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി) വിവിധ എഞ്ചിനീയറിങ് വിഭാ​ഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സി ആൻഡ് ഐ എന്നീ മേഖലകളിലായി ആകെ 135 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോ​ഗാർഥികൾക്ക് ഓ​ഗസ്റ്റ് 26 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

ഒഴിവുകളുടെ വിശദ വിവരങ്ങളും യോ​ഗ്യതാ മാനദണ്ഡങ്ങളും

1. ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)- 55 ഒഴിവുകൾ
ജനറൽ- 21, ഒബിസി- 14, എസ് സി- 8, എസ് ടി- 7, ഇഡബ്ല്യുഎസ്- 5.

യോ​ഗ്യത: അം​ഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ അല്ലെങ്കിൽ പ്രൊഡക്ഷൻ എഞ്ചിനീയറിം​ഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി വിഭാ​ഗക്കാർക്ക് പാസ് മാർക്ക് മതിയാകും.

പ്രവൃത്തി പരിചയം: ഊർജ മേഖലയിൽ ഓപ്പറേഷൻസ്, മെയിന്റനൻസ്, ഇറെക്ഷൻ, കമ്മീഷനിങ്, എനർജി എഫിഷ്യൻസി, അല്ലെങ്കിൽ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയം (സംവരണ വിഭാ​ഗക്കാർക്ക് 8 വർഷം).

2. ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ)- 40 ഒഴിവുകൾ
ജനറൽ- 15, ഒബിസി- 10, എസ് സി-7, എസ് ടി- 4, ഇ ഡബ്ല്യു എസ്- 4

യോ​ഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിം​ഗിൽ 60 ശതമാനം മാർക്കോടെ ബിരുദം. മെക്കാനിക്കൽ തസ്തികയ്ക്ക് തുല്യമായ പ്രവൃത്തി പരിചയം വേണം.

3. ഡെപ്യൂട്ടി മാനേജർ (സി ആൻഡ് ഐ)- 40 ഒഴിവുകൾ
ജനറൽ- 15, ഒബിസി- 10, എസ് സി-6, എസ് ടി- 5, ഇ ഡബ്ല്യു എസ്- 4

യോ​ഗ്യത: ഇലക്ട്രോണിക്സ് കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഒന്നിൽ 60 ശതമാനം മാർക്കോടെ എഞ്ചിനീയറിം​ഗ് ബി​രുദം നേടിയിരിക്കണം. മെക്കാനിക്കൽ ഇലക്ട്രിക്കൽ തസ്തികകൾക്ക് സമാനമായ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി, ഇളവുകൾ

2026 ഓ​ഗസ്റ്റ് 26നെ അടിസ്ഥാനമാക്കി അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. ഒബിസി- മൂന്ന് വർഷം ഇളവ്, എസ് സി, എസ് ടി- അഞ്ച് വർഷം ഇളവ്, പി ഡബ്ല്യു ബി ഡി- 10 വർഷത്തെ ഇളവ്. വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. ഉദ്യോ​ഗാർഥികളുടെ അക്കാദമിക് യോ​ഗ്യതയും പ്രവൃത്തി പരിചയവും മുൻനിർത്തി പ്രാഥമിക സ്ക്രീനിങ് ലിസ്റ്റ് തയ്യാറാക്കി ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത ഘട്ടം. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയോ (സിബിടി) നേരിട്ടുള്ള അഭിമുഖമോ നടത്തും.

ശമ്പളം

ഇ-4 ​ഗ്രേഡിലാണ് നിയമനം നടക്കുന്നത്. 70,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ അടിസ്ഥാന ശമ്പള നിരക്കിൽ മറ്റ് കേന്ദ്ര സർക്കാർ അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം ഏകദേശം 1,60,000 രൂപ ആയിരിക്കും ശമ്പളം.

അപേക്ഷിക്കേണ്ടതെങ്ങനെ

അപേക്ഷാ ഫീസ്: 500 രൂപ ( എസ്ബിഐ വഴി ഫീസ് അടയ്ക്കാം)
ഫീസ് ഇളവ്: എസ് സി, എസ് ടി, ഭിന്നശേഷി വിഭാ​ഗക്കാർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ ഔദ്യോ​ഗിക വെബ്സൈറ്റായ www.ntpc.co.in സന്ദർശിച്ച് Career പേജ് പരിശോധിച്ച് ആവശ്യമായ രേഖകൾ സംബന്ധിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author