Kerala PSC Recruitment: ആരോഗ്യവകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഒഴിവുകൾ; അപേക്ഷ നൽകേണ്ട തീയതി ഡിസംബർ 16
Kerala PSC Jobs: കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിൽ 2 ഒഴിവുകൾ. യോഗ്യതയുള്ളവർ ഓൺലൈനിലൂടെ അപേക്ഷിക്കുക...
കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ഒഴിവ്. ഇസിജി ടെക്‌നീഷ്യൻ ഗ്രേഡ് 11 തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണ് ഉള്ളത്.
അപേക്ഷകന് വേണ്ടത് എസ്എസ്എൽസി യോഗ്യതക്കൊപ്പം ഇസിജി, ഓഡിയോമെട്രിക് ടെക്നോളജി എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റും വേണം. ഡിസംബർ 16 വരെയാണ് അപേക്ഷ സർപ്പിക്കാനുള്ള സമയം.
തസ്തികയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാം...
- കേരളം സർക്കാർ ആരോഗ്യവകുപ്പിൽ ഇസിജി ടെക്‌നീഷ്യൻ ഗ്രേഡ് 11 തസ്തികയിലാണ് ഒഴിവുകളുള്ളത്
- ഒഴിവുകൾ രണ്ടെണ്ണം മാത്രമാണ് കാറ്റഗറി നമ്പർ: 179/2026
- നിയമനം നേരിട്ടുളളതായിരിക്കും
- അപേക്ഷിക്കേണ്ടത് ഓൺലൈനിലൂടെയാണ്
- അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16, 2026
വേണ്ട യോഗ്യതകൾ അറിയാം...
- SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ECG, ഓഡിയോമെട്രിക് ടെക്‌നോളജിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് വേണം.
പ്രായപരിധി അറിയാം...
അപേക്ഷിക്കുന്നവരുടെ പ്രായപരിധി 18 മറ്റുഹൽ 40 വയസ് വരെയാണ്. അതായത് 1986 ജനുവരി 2 മുതൽ 2008 ജനുവരി 1 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം. പിന്നോക്ക സമുദായങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും നിയമാനുസൃത വയസിളവ് ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം നോക്കാം...
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കേരളം psc യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralapsc.gov.in സന്ദർശിക്കുക. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ അവരുടെ പ്രൊഫൈലിൽ ലോഡിങ് ചെയ്തതിന്ശേഷം അപേക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.